Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു കാര്യം, ഈ കഥ വെറും നാലോ അഞ്ചോ ദൈർഘ്യമുള്ള അപ്‌ഡേറ്റുകളിൽ അവസാനിക്കും.. കഥ എന്റെ സ്വന്തമല്ലാത്തതു കൊണ്ട് ഇവിടെയും വിമർശനങ്ങൾ ഞാൻ കൂടുതലായി ചെവികൊള്ളാനാഗ്രഹിക്കുന്നില്ല...
എന്തായാലും വായിക്കുക.. ആസ്വദിക്കുക...
And last but not least.. സ്വാതിയുടെ കഥ ഇത്ര മനോഹരമായി എഴുതാൻ എന്നെ സഹായിച്ച, 'അജ്ഞാതൻ' എന്ന അപരനാമമുള്ള നമ്മുടെ വടക്കൻ സഹോയ്ക്കും, അതിനു ശേഷം തുടർന്നു കൊണ്ടു പോകാൻ എന്റെ മനസ്സറിഞ്ഞ് അതിനേക്കാളേറെ സഹായിച്ച Ramesh Babu ചേട്ടനും ഒരായിരം നന്ദി കൂടി അറിയിക്കുന്നു... ?
ഇത്രയും പറഞ്ഞു നിർത്തിക്കൊണ്ട് ഞാനീ ചെറിയ കഥ തുടങ്ങട്ടെ......?
ഇന്നലെ രാത്രി വളരെ കനത്ത മഴയായിരുന്നു.. റോഡിൽ നല്ല വഴുക്കലും അതുപോലെ ഗതാഗതക്കുരുക്കും ഉണ്ടായിരുന്നു. ഞാനൊഴികെ എല്ലാവരും അവരുടെ ജോലിയോ മറ്റെന്തെങ്കിലുമോ ഒക്കെയായി വൈകിയെന്നു തോന്നുന്നു. എങ്കിലും ഞാൻ വാടകയ്‌ക്കെടുത്ത ആ ടാക്‌സിയിലെ ഡ്രൈവർ ശ്രദ്ധാലുവായിരുന്നു. അയാൾ വണ്ടി ഒത്തിരി വേഗത്തിലോടിക്കാൻ വിസമ്മതിച്ചു.
അങ്ങനെ ഞങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ പ്രതീക്ഷിക്കാതെ അതു നടന്നു. ഞങ്ങൾക്ക് അപകടമൊന്നും സംഭവിച്ചതല്ല. പകരം ഞങ്ങളപ്പോഴൊരു ദാരുണമായ അപകടത്തിന് സാക്ഷിയായി.. മിക്ക അപകടങ്ങളും സംഭവിക്കുന്നതുപോലെ എല്ലാം വളരെ വേഗത്തിലാണ് സംഭവിച്ചത്.. സിഗ്നലിംഗ് ഇല്ലാതെ ഒരു കാർ നടുറോഡിൽ നിന്നു ഇടത്തേക്ക് തിരിഞ്ഞു.. അതിന്റെ ഫലമായി ഒരു ബസ് ആ കാറിൽ വന്നിടിച്ചു.. കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാൽ ബസിനു പുറകിലുള്ള കുറച്ച് കാറുകൾ കൂടി ബസിന്റെ പുറകിലേക്ക് ഇടിച്ചുകയറി.. ഉടൻ തന്നെ അവിടെ വണ്ടികളുടെ ഒരു കൂമ്പാരമായി മാറി.. ആ ഗതാഗതം മുഴുവൻ സ്തംഭിച്ചു.. സംഭവസ്ഥലത്തു നിന്ന്
💬 Comments
View all comments