Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
ആ ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്നു തോന്നുന്നു. അയാൾ വളരെ വേഗം അപ്രത്യക്ഷനായി.
ഞാൻ യാത്ര ചെയ്ത ടാക്സിക്കു തൊട്ടു പുറകിലുണ്ടായിരുന്ന ആ കാറാണ് ഈ അപകടം മുഴുവനുമുണ്ടാകാൻ കാരണമായത്. പരിഭ്രാന്തിയോടെ ഞാനും ഡ്രൈവറും ഡോർ തുറന്ന് പുറത്തിറങ്ങി കുറച്ചടുത്തായി ഇടിച്ചു തെറിച്ചു വീണ ആ കാറിന്റെ അടുത്തെത്തി. അപകടത്തിന്റെ ആഘാതം കാരണം അതിന്റെ ഡ്രൈവർ സ്റ്റിയറിംഗ് വീലിൽ നിർജീവമായി ചോരയിൽ കുളിച്ച് ഇരിക്കുകയായിരുന്നു. അയാളുടെ കാര്യത്തിൽ ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മനസിലായി.. നാൽപതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അതിന്റെ പിൻസീറ്റിൽ ഇരുന്നിരുന്നത്. ആ സ്ത്രീക്കും ഗുരുതരമായി പരിക്കേൽക്കുകയും തലയിൽ നിന്നും കൈകളിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. എന്താണു സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്തത്ര ദുർബലയായിരുന്നുവെങ്കിലും അവർക്കപ്പോഴും ബോധമുണ്ടായിരുന്നു. ഡോർ ഇടിയുടെ ആഖാതത്തിൽ കുടുങ്ങിയിരുന്നതിനാൽ എനിക്കത് തുറക്കാൻ കഴിഞ്ഞില്ല. ഞാനെന്റെ മുഴുവൻ ശക്തിയോടു കൂടെ അത് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവർ ദുർബലമായ കണ്ണുകളാൽ എന്നെ നോക്കി.. അബോധാവസ്ഥയിലേക്ക് വീഴുന്നതിനു മുമ്പ് അവർ എന്റെ നേർക്ക് കൈ നീട്ടി.. എന്റെ കൺമുന്നിൽ കിടന്നവർ മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി..
ഞാൻ കുറച്ച് തവണ ശക്തിയായി വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചപ്പോൾ ഭാഗ്യവശാൽ അത് തുറക്കാൻ പറ്റി. ഞാൻ അവരെ കാറിൽ നിന്നും പതിയെ വലിച്ച് പുറത്തേക്ക് ഇറക്കി. എന്റെ ഡ്രൈവറും കൂടി സഹയായിച്ച് ആ ടാക്സി കാറിന്റെ പിൻസീറ്റിൽ ആ സ്ത്രീയെ കിടത്തി. അപ്പോഴേക്കും കുറച്ചാളുകൾ ഓടിയെത്തിയിരുന്നു. അവർ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീക്ക് ജീവനുണ്ടായിരുന്നു കൊണ്ട് എന്നോടവർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ
💬 Comments
View all comments