0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

നിർദ്ദേശിച്ചു. എനിക്കും എതിർപ്പൊന്നുമുണ്ടായിരുന്നില്ല. ആ ജീവൻ എങ്ങനെയെങ്കിലും നില നിറുത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സിൽ.. ഡ്രൈവർ വേഗം ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു.

കൃത്യസമയത്തു തന്നെ ഞങ്ങളവിടെ എത്തിയെന്നു തോന്നുന്നു. ആ സ്ത്രീ രക്ഷപ്പെട്ടു. എന്നാൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോഴേക്കും ദൃക്‌സാക്ഷികളിൽ നിന്ന് മൊഴിയെടുക്കാൻ വേണ്ടി രണ്ട് പോലീസുകാർ വന്നു. ഡോക്ടറെ കണ്ട ശേഷം വെളിയിലേക്കിറങ്ങിയപ്പോഴേക്കും എന്റെ ഡ്രൈവറും അപ്രത്യക്ഷനായിരുന്നു.. ഇക്കാര്യത്തിൽ കൂടുതലായി ഇടപെടാൻ അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല.. കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവറെ ചിലർ അതേ ആശുപത്രിയിൽ ഒരു ആംബുലൻസിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ഞാൻ അവിടെ വന്ന പോലീസുകാർക്ക് ഒരു റിപ്പോർട്ട് നൽകി. വിളിപ്പിച്ചാൽ വീണ്ടും വരേണ്ടി വരുമെന്ന് അവരെന്നോടു പറഞ്ഞു. എനിക്ക് മതിയായ സമയമുണ്ടായിരുന്നു. So, അതനുസരിക്കാൻ എനിക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല..

ഞാൻ കുറച്ച് ദിവസം ഗുജറാത്തിലായിരുന്നു. വഡോദര എന്ന് പേരുള്ള ആ സ്ഥലത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമായിരുന്നു അത്.. കുറച്ചു ഗുജറാത്തി ജീവിതങ്ങൾ കണ്ടു കൊണ്ട് ഞാനാ ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്നു. മിക്കവരും ആ ആശുപത്രിയിൽ അസുഖങ്ങളും വേദനകളുമായി കഷ്ടപ്പെടുകയായിരുന്നു. എനിക്ക് എന്റേതായ വേദനകളുണ്ടായിരുന്നു (അതു വഴിയേ പറയാം).. പക്ഷേ ആ നിമിഷങ്ങളിൽ എനിക്ക് ആശ്വാസം തോന്നി.. കാരണം അവരൊന്നും എന്റെ അടുത്ത ആളുകളല്ല. ഒരു ചെറിയ ബാക്ക്പാക്ക് ബാഗ് ധരിച്ചു കൊണ്ട് ഞാൻ ഒരു ടൂറിസ്റ്റിനെപ്പോലെ അവിടെയെല്ലാം ചുറ്റിനടന്നു..

അങ്ങനെയാ ഇടനാഴികളിലൂടെ നടന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ കണ്ട ഒരാളാണ് ദീപിക.. നീല നിറത്തിലുള്ള ഒരു സാധാരണമായ സാരി ധരിച്ചിരുന്ന അവളൊരു ഇരുപത്തിയഞ്ച് വയസുകാരിയായിരുന്നു.. ഞാനവളെ ആദ്യമായി കാണുമ്പോൾ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിനു

💬 Comments

View all comments