0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

അരികിലിരുന്ന് അവൾ നിശബ്ദമായി കരയുകയായിരുന്നു.. കുറച്ചു നിമിഷങ്ങൾക്കു ശേഷം എന്റെ ശ്രദ്ധ അവളിൽ നിന്നു തിരിഞ്ഞ് അവളുടെ കയ്യിലിരിക്കുന്ന കുട്ടിയിലേക്കായി. ആ ഒരു വയസ്സുള്ള ആൺകുഞ്ഞ് വല്ലാതെ കരയുന്നുനുണ്ടായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ ആദ്യമെന്നെ പ്രകോപിപ്പിച്ചു. ആ അമ്മയുടെ ആ അശ്രദ്ധമായ ഇരുപ്പിൽ എനിക്കല്പം ദേഷ്യം തോന്നി.. പക്ഷേ, അവളുടെ തളർന്ന മുഖവും കണ്ണുനീർ നിശബ്ദമായി ചൊരിയുന്നതും കണ്ടപ്പോൾ എനിക്കവളോടു സഹതാപം തോന്നി.. അവൾ അവിടെ തനിച്ചായിരുന്നുവെന്ന് ഊഹിക്കാൻ എളുപ്പമായിരുന്നു. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കിടക്കുന്ന ആൾ അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളാണെന്ന് എനിക്ക് മനസിലായി.

https://encrypted-tbn0.gstatic.com/images?q=tbn%3AANd9GcTOo9rTjTEGqcCQMpur6PKONwIHIrgg5sJwPQ&usqp=CAU

ഞാൻ ആദ്യം അവളെ അവഗണിച്ചു കൊണ്ട് വീണ്ടും നടത്തം തുടരാൻ ശ്രമിച്ചു.. പക്ഷേ അല്പം പോലും എനിക്ക് മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല.. പിന്നെ ഒരു അദൃശ്യശക്തിയുടെ വലിയിലെന്ന പോലെ ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ കുറച്ചടുത്തുള്ള ഒരു കസേരയിൽ ഇരുന്നു കൊണ്ട്..

"എസ്ക്യൂസ്‌ മീ.. നിങ്ങളുടെ കുഞ്ഞ് വല്ലാതെ കരയുന്നല്ലോ. നിങ്ങൾക്കു വിരോധമില്ലെങ്കിൽ, കുഞ്ഞിനെ ഞാനൊന്നു എടുത്ത് കരച്ചിൽ നിർത്താൻ ശ്രെമിച്ചോട്ടെ?"

ഞാൻ അവളുടെ കുഞ്ഞിന്റെ നേർക്ക് കൈ നീട്ടി. ആദ്യമായിട്ട് കാണുന്നതു കൊണ്ട് അവളെന്നെ ആശ്ചര്യത്തോടെയൊന്നു നോക്കി.. കുറച്ചു നേരമായി ഞാൻ അവിടെയൊക്കെ നടന്നുകൊണ്ടിരുന്നതു കൊണ്ട് അവളെന്നെ കണ്ടിരുന്നുവെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അവളുടെ മുഖത്തെ നോട്ടം അതല്ല സത്യമെന്ന് ഉറപ്പാക്കി.. കുഞ്ഞിനെ എന്നെ വിശ്വസിച്ചേൽപ്പിക്കാനവൾ മടിച്ചു. എന്നിരുന്നാലും, ഒരു നിമിഷം നല്ലതു പോലെ ആലോചിച്ചിരുന്ന ശേഷം അവൾ പിന്നെ നന്ദി പറഞ്ഞു കൊണ്ട് മോനെ എന്റെ കൈകളിലേക്ക് തന്നു.

കുഞ്ഞിനെ എന്റെ കയ്യിലെടുത്തപ്പോൾ അത്ഭുതമെന്നോണം

💬 Comments

View all comments