0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

ആ ഹോട്ടൽ റിസപ്ഷനിലേക്കു നടന്നു..

ഞാനവളെ ആ ഹോട്ടലിൽ ഒറ്റയ്ക്കു വിടാൻ കാരണം സ്വയം ഓരോ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവൾക്ക് കുറച്ചെങ്കിലും ധൈര്യം ലഭിക്കുമല്ലോ എന്നു ചിന്തിച്ചിട്ടാണ്.. അവൾ അകത്തേക്കു പോകുന്നതു വരെ ഞാനാ ഓട്ടോക്കാരനോട് ഗേറ്റിന് പുറത്തു വെയ്റ്റ് ചെയ്യാൻ പറഞ്ഞു..

എന്നാൽ താമസിയാതെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ദീപിക തിടുക്കത്തിൽ, അതും കൂടുതൽ വിഷമിക്കുന്ന മുഖത്തോടെ പുറത്തേക്കു നടന്നു വരുന്നത് ഞാൻ കണ്ടു.. ചിലപ്പോൾ ഞാനവിടെ നിന്നും പോയിക്കഴിഞ്ഞിരിക്കാമെന്ന് അവൾ വിചാരിച്ചു കാണും.. എന്നെ വീണ്ടുമവിടെ കണ്ടപ്പോൾ അവളുടെ മുഖം പ്രസന്നമായി...

"ഇത്തവണ എന്താണാവോ സംഭവിച്ചത്?"

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഈ ഹോട്ടലിൽ മുറികളൊന്നും ലഭ്യമല്ലെന്ന്."

"ഓ.. ഹ്മ്മ് സാരമില്ല.. നമുക്ക് വേറെ നോക്കാം.."

ഞങ്ങൾ വീണ്ടും ഓട്ടോയ്ക്കുള്ളിൽ കയറി ഇരുന്നു.

"വേറെ ഏതെങ്കിലും ഹോട്ടൽ ഉണ്ടോന്നു നോക്കൂ ഭയ്യ."

ഞാനാ ഡ്രൈവറോടു പറഞ്ഞു. അയാൾ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളെയും കൊണ്ടു തിരിച്ചു. അവൾ എന്നെ നോക്കിയിട്ട് പറഞ്ഞു..

"പേടിച്ചാണു ഞാനവിടെ നിന്നും ഇറങ്ങിയത്.. താങ്കൾ പോയിക്കാണുമെന്നു വിചാരിച്ചു. "

"Its ok ദീപിക, എങ്കിലും എനിക്കു തന്നെയങ്ങനെ ഇറക്കി വിട്ടിട്ട് ഉടനേ പോണമെന്നൊന്നുമില്ലായിരുന്നു. അൽപ്പം കൂടി വെയ്റ്റ് ചെയ്തു. അതുമല്ല, ഞാൻ എല്ലാവരോടും വളരെ കരുതലുള്ള ആളാണെന്ന് താൻ തന്നെയല്ലേ എന്നെ അഭിനന്ദിച്ചത്.. അതു കൊണ്ടു കൂടി.."

അവൾ വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു..

"നന്ദി ക്രിഷ്.."

പിന്നെയാ ഓട്ടോ മറ്റൊരു ഹോട്ടൽ കണ്ടപ്പോൾ നിർത്തി. ഇത്തവണ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാ റിസപ്ഷനിലേക്കു പോയി. പക്ഷേ അപ്പോഴും

💬 Comments

View all comments