Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
അവളുമായി ഞാൻ പ്രണയത്തിലാകാൻ തുടങ്ങുന്നതായി തോന്നിപ്പോയി...
അപ്പോഴാണ് ദീപിക ഉണർന്നത്...
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നായിരുന്നു അത്.. പ്രഭാതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്.. എന്നാൽ ആ നിമിഷം, ഞാൻ അത് മനസ്സിലാക്കി.. ഒരു പ്രഭാതത്തിലെ ഏറ്റവും മനോഹരമായ കാര്യം ഉണരുക എന്നതു തന്നെയാണ്.. ദീപികയുടെ കണ്ണുകൾ പതിയെ തുറന്നു വരുന്നത് ഞാൻ കണ്ടു.. അവളുടെ വെളുത്ത മുഖത്തിന്റെ ഓരോ ഇഞ്ചും ഉണരുന്നത് ഞാനറിഞ്ഞു...
അവളുടെ കണ്ണുകൾ എന്നെ കാണുന്നതു വരെ എല്ലാം സ്വാഭാവികമായിരുന്നു.. എന്നാൽ കണ്ടതിനു ശേഷമുള്ള പെട്ടെന്നുള്ള ഒരു മാറ്റം.. യാഥാർത്ഥ്യബോധം.. അതവളെ ഏറ്റെടുക്കുന്നതായി ഞാൻ മനസ്സിലാക്കി.. അവൾ ചെറിയൊരു ഞെട്ടലോടെ നീങ്ങി തന്റെ കൈ പിന്നിലേക്ക് വലിക്കാൻ തുടങ്ങി...
"Its okay.. Its okay..."
ഞാൻ പതിയെ അവളോടു പറഞ്ഞു.. ദീപിക പിന്നോട്ട് നീങ്ങുന്നത് നിർത്തി.. വീണ്ടും ആ കൈകൾ അവിടെ തന്നെ എത്തുന്നത് ഞാനറിഞ്ഞു.. അവളുടെ കണ്ണുകൾ, കൈകൾ, കാലുകൾ.. എല്ലാം തിരിച്ചെത്തി.. അവളുടെ ഹൃദയവും?.. ഞാൻ പ്രതീക്ഷയോടെ വീണ്ടും ദീപികയെ നോക്കി...
"ഒരു സ്വപ്നം പോലെ തോന്നുന്നു.. ദീപിക.. നീയും എന്റെ സ്വപ്നത്തിലാണോ ഉള്ളത്?.."
ഞാൻ മെല്ലെ മന്ത്രിച്ചു.. ദീപിക ചെറുതായി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.. പതിയെ എന്റെ വലതു കൈപ്പത്തി അവളുടെ മുഖത്തേക്ക് കൊണ്ടുവന്ന് അവളുടെ കവിളിൽ തൊട്ടു.. വളരെ മൃദുവായിരുന്നു അവിടം..
"ഏയ് അല്ല... ഇത് യഥാർത്ഥമാണ്.. This is real..."
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.. അവളുടെ No.1 പുഞ്ചിരി അങ്ങനെ തന്നെ അപ്പോഴുമാ മുഖത്തുണ്ടായിരുന്നു.. ഞാൻ എന്റെ മുഖം മുന്നോട്ട് നീക്കിയിട്ട്
💬 Comments
View all comments