Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
പോലെ തോന്നി... ഞാൻ ചിരിച്ചു കൊണ്ട്..
"ദീപികയുടെ നിൽപ്പു കണ്ടാൽ ഞാൻ തന്റെ ബോസോ മറ്റോ ആണെന്ന് തോന്നുന്നു... റിലാക്സ്, ദീപിക.."
അതു കേട്ട് അവൾക്കും ചിരി വന്നു.. ഇത്തവണ അവൾ വീണ്ടും ചിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. ഞാനും പുഞ്ചിരിച്ചു.. എന്നിട്ട് ഞാനാ ATMലേക്ക് കയറി എന്റെ കാർഡ് ഉപയോഗിച്ച് 3 ആയിരത്തിന്റെ നോട്ടുകൾ പിൻവലിച്ച് പുറത്തിറങ്ങി. അവളപ്പോഴേക്കും കുഞ്ഞിനെയും കൊണ്ട് പിൻസീറ്റിൽ കയറി ഇരുന്നു.
ടാക്സി ഞങ്ങളെയും കൊണ്ട് പിന്നീട് ഒരു നല്ല റെസ്റ്റോറന്റിനു മുന്നിൽ നിർത്തി. എനിക്ക് നന്നായൊന്നു കുളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മുഖം മാത്രം കഴുകുന്നതിൽ ഞാനൊതുങ്ങി. അവൾ വാഷ്‌റൂമിലേക്ക് പോകുമ്പോൾ കുഞ്ഞിനെയും അവളുടെ ബാഗിനെയും ഞാൻ പിടിച്ചു. എന്നിട്ടവൾ തിരിച്ചെത്തുമ്പോഴേക്കും ഞാൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അവൾ വന്നപ്പോൾ ഞാനെഴുന്നേറ്റ് അവൾക്കായി കസേര വലിച്ചു നീക്കി കൊടുത്തു. അവൾ പുഞ്ചിരിച്ച് എനിക്ക് നന്ദി പറഞ്ഞുകൊണ്ട് ഇരുന്നു..
"ഞാൻ വെജിറ്റേറിയൻ ആണ്."
അവൾ പറഞ്ഞു.
"ഓ ഷിറ്റ്... ഞാൻ നമുക്കുള്ള ഫുഡ് ഓർഡർ ചെയ്തു പോയല്ലോ ദീപിക.. ഇനിയിപ്പോ എന്തു ചെയ്യും?.."
"..?? നിങ്ങൾ എന്താണ് ഓർഡർ ചെയ്‍തത്?"
"ചില്ലി ചിക്കനും, എഗ്ഗ് ഫ്രൈഡ് റൈസും.."
"അയ്യോ! ഞാൻ ആ വക സാധനങ്ങളൊന്നും കഴിക്കുന്നതല്ല.."
"അതിപ്പൊ.. ഇനിയെങ്ങനെയാ ആ ഓർഡർ ക്യാൻസൽ ചെയ്യാൻ പറ്റുക.. താൻ എങ്ങനെയെങ്കിലും അതൊന്നു കഴിക്ക്.."
"ഞാനെങ്ങനെയാ.. എനിക്ക് ചിക്കനെന്നു കേട്ടാലേ ശർദ്ധിക്കാൻ വരും.. അപ്പോഴാ.."
"ദീപിക.. ഇത് കേരളമല്ല.. ഒന്നു അഡ്ജസ്റ്റ് ചെയ്യ്.. താനതിൽ നിന്നും ഒരു ചിക്കൻ പീസ് ഒന്നാസ്വദിച്ചു കടിച്ചു തിന്നുമ്പോൾ തീരാവുന്നതേയുള്ളു തന്റെയീ
💬 Comments
View all comments