Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
ഈഗോ.."
അവളതു കേട്ട് വിഷമിച്ചുവെന്നു ആ മുഖം കണ്ടാലറിയാം.. ചിക്കൻ കഴിക്കുന്നത് ആ നിമിഷത്തിൽ അവളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു പ്രവർത്തീയായി എനിക്കു തോന്നി... പിന്നെ അവളോ ഞാനോ ഒന്നും മിണ്ടിയില്ല..
വെയിറ്റർ ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ വിറച്ചു കൊണ്ടയാളെ നോക്കുന്നതു കണ്ടു.. അയാളതു മേശപ്പുറത്ത് വച്ചപ്പോൾ ഓരോ പാത്രത്തിലും അവൾ ഭയത്തോടെയൊന്നു കണ്ണോടിച്ചു.. അതിൽ വല്ല പാമ്പിനെയും പിടിച്ചിട്ടിരിക്കുകയാണോ എന്ന് തോന്നിയപ്പോയി അവളുടെയാ നോട്ടം കണ്ടപ്പോൾ... പക്ഷേ അവളുടെ പ്രതീക്ഷയും പേടിയുമെല്ലാം മാറ്റിക്കൊണ്ട് അവളപ്പോൾ തിരിച്ചറിഞ്ഞു.. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം ചപ്പാത്തിയും പനീർ മസ്സാലയും ആയിരുന്നു.. എല്ലാം വെറുമെന്റെ തമാശ മാത്രമായിരുന്നുവെന്ന് മനസ്സിലായ അവളെന്നെ നോക്കി അറിയാതെ വീണ്ടുമാ ചുണ്ടുകൾ കടിച്ചു കൊണ്ട് ഒരു അമളിച്ചിരി ചിരിച്ചു...
"പറ്റിച്ചതാണല്ലേ!.."
"ഇത് നല്ലൊരു ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്റോറന്റാണ് മാഡം..! അകത്തേക്ക് കയറിയപ്പോൾ ബോർഡ് ശ്രെദ്ധിച്ചില്ല അല്ലേ..."
ഞാൻ നല്ലോണം ചിരിച്ചു.. അവൾ ലജ്ജയോടെ ആ നാണം-കുണുങ്ങി-പ്പുഞ്ചിരി വീണ്ടും സമ്മാനിച്ചു.. എന്തായാലും ഞാനുദ്ദേശിച്ചതു തന്നെ നടന്നു...
ഭക്ഷണം ഗംഭീരമായിരുന്നു.. ശരീരത്തിൽ ഊർജ്ജം നിറയുന്നതിനൊപ്പം മുമ്പുണ്ടായിരുന്ന ക്ഷീണവും പോവുന്നത് ഞങ്ങൾ രണ്ടുപേർക്കും അനുഭവപ്പെട്ടു.. പക്ഷേ അപ്പോൾ വിന്നിമോൻ ഉണർന്നിരുന്നു. കുഞ്ഞ് കരയുന്നില്ലായിരുന്നെങ്കിലും ഉടനേ തന്നെ അവനു പാലു കൊടുക്കണമായിരുന്നെന്നു അവൾ പറയാതെ പറഞ്ഞു.. മുറിയിൽ ചെന്നിട്ട് കൊടുക്കാമല്ലോയെന്നു ഞാൻ നിർദ്ദേശിച്ചു. അവൾ സമ്മതിച്ചു..
"അതിരിക്കട്ടെ.. നിങ്ങളുടെ ഷോപ്പിംഗ് സാമഗ്രികളൊക്കെ എവിടെ?"
"ആഹ്, ഷോപ്പിംഗോ.. ഞങ്ങളതിനായിത്തന്നെയാ ഇന്നീ നഗരത്തിലേക്ക് വന്നത്.. പക്ഷേ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.. അതിനു മുന്നേ.. കാർത്തിക്കിനു ഇങ്ങനെ സംഭവിച്ചില്ലേ.."
"ഓ..കെ.. എനിക്ക് മനസ്സിലാവും. എന്തായാലും
💬 Comments
View all comments