0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

ഇന്നിനി മാറിയിടാൻ തനിക്കിനി വേറെ ഡ്രസ്സ് എന്തേലുമുണ്ടോ?"

ഞാൻ അവളെ മുഴുവനായും നോക്കിയിട്ട് ആംഗ്യം കാണിച്ചു.. അവളും അവളുടെ ശരീരം മുഴുവനായൊന്നു ഓടിച്ചു നോക്കി. അവളുടെ സാരി നല്ല മുഷിഞ്ഞ അവസ്ഥയിലായിരുന്നു.. അവൾ..

"അത്‌.. ഇല്ല.."

അപ്പോഴേക്കും ബിൽ എത്തിയിരുന്നു. ഞാൻ ക്യാഷ് നൽകി. എന്നിട്ട് ഞങ്ങൾ കുഞ്ഞിനെയും കൊണ്ടു പുറത്തേക്ക് നടന്നു. അവിടെയപ്പോൾ ടാക്സികളൊന്നും ലഭ്യമല്ലായിരുന്നു. എന്തായാലും ഒരു ഓട്ടോ കണ്ടപ്പോൾ ഞാൻ കൈകൊട്ടി വിളിച്ചു നിർത്തിച്ചു. എന്നിട്ട് ഞങ്ങളെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോകാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

"നല്ലതും നിലവാരമുള്ളതുമായ ഒന്ന്."

ഞാനയാളോടു വിശദീകരിച്ചു. അപ്പോൾ ദീപിക വെറുതേ താഴെക്കു നോക്കിയൊന്നു പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു..

"എന്താ?"

അവളെന്നെ നോക്കി..

"എന്ത്?"

"താനിപ്പോ ചിരിക്കുന്നതു കണ്ടു.. അതെന്തിനാണെന്ന് അറിയാനൊരു ത്വര.."

"ഏയ് ഒന്നുമില്ല.. അല്ല.. ഞാൻ താങ്കളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.."

"ഓ.. ശരിക്കും..? അതിനും മാത്രം എന്താ എന്നെക്കുറിച്ചിപ്പോ ചിന്തിക്കാൻ..?

"ഉം.. വേറൊന്നുമല്ല.. നിങ്ങൾ വളരെ കരുതലുള്ളൊരു വ്യക്തിയാണ്.. എല്ലാ കാര്യങ്ങളെക്കുറിച്ചും.. എല്ലാവരോടും.."

ആ കറുത്ത കണ്ണുകളിലേക്ക് ഞാനങ്ങനെ നോക്കിയിരുന്നു പോയി..

"ഓ.. അപ്പോളിതൊരു കോംപ്ലിമെന്റാണോ..?"

"അല്ല, വാസ്തവമാണ്.."

"എന്നാലുമതൊരു കോംപ്ലിമെന്റ്, അതുമല്ലെങ്കിൽ.. ഒരു അഭിനന്ദനമെങ്കിലുമല്ലേ..?"

"ഇല്ല.. അത്‌... ഹ്മ്മ്.. ഓക്കേ, ഞാനുദ്ദേശിച്ചത് അതു തന്നെയാ.. അതൊരു അഭിനന്ദനവും അതോടൊപ്പം വാസ്തവവുമാണ്.. ഇപ്പൊ സന്തോഷമായോ?!"

ഞങ്ങൾ രണ്ടുപേരുമപ്പോൾ ഒരുമിച്ചു ചിരിച്ചു.. വളരെ സന്തോഷമേറിയ നിമിഷങ്ങൾ... രാവിലെ ഞാനാദ്യമായി ആ ഹോസ്പിറ്റലിൽ വെച്ചു കണ്ടപ്പോൾ കരഞ്ഞു കൊണ്ടിരുന്ന അറിഞ്ഞൂടാത്ത ഏതോ ഒരു പെണ്ണായിരുന്നില്ല അവളപ്പോൾ...

കുറച്ചു ദൂരം കൂടി യാത്ര ചെയ്തപ്പോൾ ഒരു തുണിക്കട ആ നേരത്തും തുറന്നിരിക്കുന്നത്

💬 Comments

View all comments