0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

ഞാൻ കണ്ടു.. ഓട്ടോ ഡ്രൈവറോട് ഉടനേ തന്നെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അവൾ..

"എന്തിനാ ഇവിടെ നിർത്തിയെ?"

"ഈ കടയിൽ നിന്നും തൽക്കാലത്തേക്ക് തനിക്കെന്തെങ്കിലും ഡ്രെസ്സ് വാങ്ങാമെന്നു കരുതി.."

"ഏയ് അതു കുഴപ്പമില്ല.. ഞാനിന്നത്തേക്ക് ഈ ഡ്രെസ്സിൽ തന്നെ അഡ്ജസ്റ്റ് ചെയ്തു കൊള്ളാം."

അവളെന്നെ തടയാൻ ശ്രമിച്ചു.. എന്നാലും ഞാനാ ഓട്ടോ ഡ്രൈവറോട് വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിനു ശേഷം കുഞ്ഞിനെയും എടുത്തു കൊണ്ട് നേരെ ആ കടയിലേക്കു ചെന്നു.. അവൾക്കു പിന്നെ വേറെ മാർഗമില്ലായിരുന്നു.. അവളും പതിയെ ഇറങ്ങി എന്നെ അനുഗമിച്ചു..

അതൊരു ചെറിയ തുണിക്കടയായിരുന്നു. അവർ അടയ്ക്കാൻ തുടങ്ങുകയായിരുന്നുവെങ്കിലും എന്റെ അഭ്യർത്ഥന മാനിച്ച് അവർ ഞങ്ങളെ ക്ഷണിച്ചു.

അകത്തു കയറി നേരെ ചുരിദാർ ഐറ്റംസ് ഉള്ള സെക്ഷനിലേക്ക് ഞാൻ നടന്നു.. അവളും.. വേഗം തന്നെ ഒരു ധാരാളം പൂക്കളുള്ള ഒരു ഓറഞ്ച് നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള ഒരു ലെഗ്ഗിംഗ്സും ഞാനവൾക്കായി തിരഞ്ഞെടുത്തു..

"ഇതു മതിയോ?"

അവളൊന്നും മിണ്ടിയില്ല.. ആ ഡ്രെസ്സിലേക്ക് നോക്കി നിന്നു..

"ഹലോ മാഡം.. ഈ ഡ്രെസ്സ് മതിയോ എന്ന്.."

(ചിരിച്ചു കൊണ്ട്) "ആ, മതി.."

"അപ്പോ ഇത് പാക്ക് ചെയ്യാമല്ലോ?"

"മ്മ്.."

"മറ്റൊന്നും വേണ്ടേ..?"

അവൾ സംശയഭാവത്തിൽ എന്നെ നോക്കി..

"എന്താ ഇനി തനിക്കുള്ള അടിവസ്ത്രങ്ങളും ഞാൻ തന്നെ തിരഞ്ഞെടുക്കേണ്ടി വരുമോ..?"

ഞാൻ വളരെ താഴ്ന്ന ശബ്ദത്തിലാണ് അതു ചോദിച്ചത്.. അവളതു കേട്ട് വല്ലാണ്ട് ലജ്ജിച്ചു തല താഴ്ത്തി.. എന്നാലും മുഖത്തപ്പോൾ ചെറിയ ദേഷ്യഭാവവും ഉണ്ടായിരുന്നു.. ആ നാണക്കേടും ദേഷ്യവും നിറഞ്ഞ അവളുടെ മുഖമപ്പോൾ നല്ല ഭംഗിയായിരുന്നു.. എന്നിട്ട് പറയാൻ പാടില്ലാത്ത

💬 Comments

View all comments