Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]
കയറി ഒരു തുണിക്കടയിലേക്ക് പോയി. അത് ഒരു വലിയ ഷോപ്പായിരുന്നു. സാരിക്ക് മാത്രമായി ഒരു ഫ്ലോർ തന്നെ അവിടെ ഉണ്ടായിരുന്നു. കൂടുതൽ സമയവും അത് സെലക്ട് ചെയ്തു എടുക്കാൻ തന്നെ പോയി..
അവസാനം ദീപിക ഒരു സാരി സെലക്ട് ചെയ്തു വാങ്ങി.. അപ്പോഴേക്കും ഞാൻ അവൾക്കായി ഒരു ചുരിദാറും വാങ്ങി.. അതുകണ്ടിട്ട് ദീപിക ഒരുപാട് നിരസിച്ചു, പക്ഷേ ഞാൻ വളരെ നിർബന്ധിച്ച് അതവൾക്ക് വാങ്ങിക്കൊടുത്തു..
ഞങ്ങളാ കടയിൽ നിന്ന് ഇറങ്ങിയതു മുതൽ പിന്നെ ദീപിക ഒന്നും മിണ്ടാതെ ഓട്ടോയിലിരുന്നു..
"എന്താടോ പറ്റിയെ.. ഉം?..
എന്താ ഒന്നും മിണ്ടാതെ അലോചിച്ചു കൊണ്ടിരിക്കുന്നെ?.."
ഞാൻ ചോദിച്ചു..
"അത്.. ഞാൻ ചുരിദാർ ധരിക്കുന്നത് കാർത്തിക് ന് ഒട്ടും ഇഷ്ടമല്ല.."
"ങ്‌ഹേ, അതെന്താ?.."
"അത് കാർത്തിക് ന്റെ മാത്രം ഇഷ്ടമാണ്.. വിവാഹിതരായ സ്ത്രീകൾ സാരി മാത്രമേ ധരിക്കാവൂ എന്നാണ് അവന്റെ സങ്കൽപ്പം.."
"അച്ചച്ചോ.. എത്ര ദയനീയമാണ് ഇക്കാര്യം.. ഇത്രയ്ക്ക് വിവരമില്ലാത്തവനായി പോയല്ലോ തന്റെ കാർത്തിക്.."
"എ.. എന്താ..??"
"അത് പോട്ടെ.. ഇപ്പോൾ ഈ സാഹചര്യത്തിൽ നിനക്ക് എങ്ങനെ സാരി ഉടുത്ത് ഒരു രാത്രി മുഴുവൻ കഴിയാൻ പറ്റും?.. അതവൻ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.."
"ഉം.. കാർത്തിക് അങ്ങനെയാണ്.. അവൻ പറയുന്നതാണ് എല്ലാം ശെരി.. ഞാൻ എന്ത് പറഞ്ഞാലും അവനങ്ങനെ കാര്യമാക്കാറില്ല.."
"ഇത് മാത്രമാണ് കിട്ടിയതെന്ന് നിനക്ക് അവനോട് പറയാൻ കഴിയണം.. ഇപ്പോഴത്തെ അവസ്ഥ അവനെ പറഞ്ഞ് മനസ്സിലാക്കണം.. അല്ലാതെ അവൻ പറയുന്നതിനൊപ്പം ദീപികയും ചിരിച്ചുകൊണ്ട് തലയാട്ടുകയല്ല വേണ്ടത്.. മനസ്സിലായോ..?"
അവൾ എന്നെയൊന്ന് അമ്പരപ്പോടെ നോക്കി.. എന്നിട്ട് പതിയെ തലയാട്ടി..
"മ്മ്മ്.. ഇപ്പോൾ അവശേഷിക്കുന്ന ഒരേയൊരു
💬 Comments
View all comments