0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

എന്റെ കൈതണ്ടിൽ ഒന്ന് ഇറുക്കിത്തന്നെ നുള്ളി.. ആ wordclass ചിരിയും അപ്പോൾ അവളുടെ സുന്ദരമായ മുഖത്ത് ഉണ്ടായിരുന്നു...

ഞങ്ങൾ അകത്തേക്ക് കയറി അവിടെയുള്ള ഒരു മേശയുടെ ചുറ്റും ഇരുന്നു.. അവൾ ആ കടയുടെ അലങ്കാരങ്ങലും, അവിടുത്തെ ആളുകളെയുമൊക്കെ നോക്കിക്കൊണ്ടിരുന്നു..

"ഇത് എന്റെ ജീവിതത്തിൽ ആദ്യമായാണ്.. ഇതുപോലെ.. ആരോടെങ്കിലും ഒത്ത് ഒരു കോഫി ഷോപ്പിൽ.."

അവളുടെ excitementൽ സ്വയം ചമ്മിക്കൊണ്ട് ദീപിക തന്റെ ചുവന്ന മേൽചുണ്ട് അറിയാതെ കടിച്ചുകൊണ്ട് ചോദിച്ചു..

"ഒരു കോഫിക്ക് ഇവിടെ എത്ര രൂപ വില വരും?.."

"150 ആണെന്നു തോന്നുന്നു.."

ഞാൻ പറഞ്ഞു..

"അയ്യോ.. അത്രയും ഉണ്ടാവുമോ??"

"ഉണ്ടാവാതെ പിന്നെ..!"

അവൾ വീണ്ടും ആ മേൽചുണ്ട് കടിച്ചു..

"ദ്..ദീപികെ.. നീ ആ ചുണ്ട് കടിക്കുന്നത് ഒന്ന് നിർത്താമോ.. പ്..ളീസ്.."

അവളൊന്ന് ലജ്ജിച്ചുകൊണ്ട് വീണ്ടും മേൽച്ചുണ്ട് കടിച്ചു..

"അഹ്.. അതാ വീണ്ടും.."

"ഞാനങ്ങനെ ചെയ്യുന്നതിൽ എന്താണ് പ്രെശ്നം?.."

അവൾ മുഖം ചുളിച്ചുകൊണ്ട് എന്നെ നോക്കി..

"പറയട്ടെ?.."

"ഉം, പറഞ്ഞോ.."

"ഹ്മ്മ്‌.. Ok.. നിന്റെ ഈ ചുവന്ന ചുണ്ടുകൾ എന്നെഎന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നതു പോലെ തോന്നുന്നു.. ഒരു പ്രഭാത സീൻ.."

അവളിപ്പോൾ ശെരിക്കും ലജ്ജിച്ചു പോയിരുന്നു..

"ക്.. ക്രിഷ്.. ഇതൊരു കോഫി ഷോപ്പ് ആണ്.."

"ഹഹ.. ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം..! അതുകൊണ്ടാണ് ഞാൻ നിന്നോടു പറയുന്നത് ദീപിക.. നീയാ ചുണ്ട് കടിക്കുന്നത് ഒന്ന് നിർത്തണമെന്ന്.."

ദീപിക ഉടനെ അവളുടെ കൈപ്പത്തി കൊണ്ട് വായിലേക്ക് പൊത്തിപ്പിടിച്ചു.. എന്നിട്ട് പതുക്കെ ചിരിച്ചു.. പക്ഷെ ആ മധുരമുള്ള ചിരി എനിക്ക് കേൾക്കാമായിരുന്നു...

കോഫി കുടിച്ചു കഴിഞ്ഞ് ഞങ്ങൾ പിന്നെ വേറൊരു ഓട്ടോയിൽ

💬 Comments

View all comments