0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

"തോന്നിയെന്നോ?.. എന്ത് തോന്നിയെന്ന്?.."

ദീപിക: "നിങ്ങൾക്ക് എന്നെ രാവിലെ അത് ചെയ്യണമെന്ന് തോന്നി എന്ന്.."

ക്രിഷ്: "ഹ്മ്മ്‌മ്... അപ്പോൾ നിനക്കോ?.. നിനക്കും അങ്ങനെ തോന്നിയോ?.."

ഞാൻ ചോദിച്ചു.. ദീപിക ഒന്ന് പതറിയെങ്കിലും പിന്നെ ഒന്ന് ലജ്ജയോടെ അവൾ തലയാട്ടി..

"ഉം.."

ഞാനവളെ കൂടുതൽ ചോദിച്ച് ചൂട് പിടിപ്പിക്കാൻ പോവുകയായിരുന്നു.. പക്ഷേ അപ്പോഴേക്കും ഒരു വെയ്റ്റർ വന്ന് അത് തടസ്സപ്പെടുത്തി.. ?
അയാൾ ഭക്ഷണം മേശപ്പുറത്ത് കൊണ്ടു വച്ചിട്ട് പോയപ്പോഴേക്കും ഞങ്ങൾ സംസാരിച്ചു വന്ന വന്ന ആ flow അങ്ങ് പോവുകയും ചെയ്തു.. ☹️

ദീപിക: "അപ്പോൾ നാളെ ക്രിഷ് തിരിച്ചു പോവും, അല്ലേ?.."

അവൾ പയ്യെ വിഷയം മാറ്റുന്നതായി എനിക്ക് തോന്നി.. ഞാൻ തലയാട്ടി..

ക്രിഷ്: "ദീപിക ഇവിടുന്ന് പോയിക്കഴിഞ്ഞാൽ പിന്നെ,
നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകും.. എന്നെ അതിനു ശേഷം ഓർമ്മ കാണുമോ?.."

അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയതായിരുന്നു.. ഉടനേ അത് നിർത്തിയിട്ട് അവളെന്നെ ഒന്ന് തലയുയർത്തി നോക്കി..

ദീപിക: "ക്രിഷ്.. ഇവിടുന്നു പോയതിനു ശേഷം ഞാൻ നിങ്ങളെ ഒരിക്കലും ഓർക്കില്ല.. എനിക്ക് നിങ്ങളെ മറക്കാൻ തോന്നുന്നതു കൊണ്ടൊന്നുമല്ല.. പക്ഷെ ഞാൻ ഓർക്കില്ല.. അത് പിന്നെ എനിക്ക്‌.. എനിക്ക്‌.. കഴിയില്ല.."

ഇപ്പോൾ ആ കണ്ണുകളിൽ എനിക്ക് ദീപികയുടെ സ്നേഹം ശെരിക്കും കാണാൻ കഴിഞ്ഞു..

ക്രിഷ്: "താൻ എന്നോട് പ്രണയത്തിലാണോ?.. ഉം?.."

ദീപിക: "സത്യത്തിൽ.. എ.. എനിക്ക് നിങ്ങളെ പ്രണയിക്കാൻ ആഗ്രഹമുണ്ട്.. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായിരുന്ന സ്ത്രീയോട് അത്ര മാത്രം അസൂയപ്പെട്ടതും.."

ക്രിഷ്: "മ്മ്.. ഓ..കേ.."

ഞാനൊന്ന് നെടുവീർപ്പിട്ടു..

ക്രിഷ്: "നമ്മൾ ഇത് ഇവിടെ നിർത്തണം,

💬 Comments

View all comments