0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

ദീപിക.. അല്ലെങ്കിൽ അത്.. ദോഷം ചെയ്യും.."

ഇത്തവണ ഞാനവളുടെ മുഖത്തേക്ക് നോക്കിയില്ല.. എങ്കിലും എന്റെ മനസ്സ് നിറയെ ഇപ്പോൾ അവൾ മാത്രമായിരുന്നു.. ഞാൻ ശരിക്കും വീണുപോയി അവൾക്കുവേണ്ടി...

വിവാഹിതയായ ഒരു സ്ത്രീയുമായി ഞാൻ പ്രണയത്തിലായിരിക്കുന്നു.. അത് എന്നെ എവിടേയ്ക്കാണ് ഇനി കൊണ്ടു പോകുന്നതെന്ന് സത്യത്തിൽ എനിക്കൊരു നിശ്ചയമില്ലായിരുന്നു...

പിന്നെ ഇരുവരും ഒന്നും മിണ്ടിയില്ല.. മൂകമായി ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.. എങ്കിലും കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടക്ക് അവളെന്നെ നോക്കുന്നത് എനിക്കറിയാമായിരുന്നു...

--------------------------------------------------------------------

ഞങ്ങൾ മുറിയിൽ തിരിച്ചെത്തി.. ഞാൻ ആദ്യം ബാത്‌റൂമിൽ കയറി ഇട്ടിരുന്ന ജീൻസ് അഴിച്ച് മാറ്റിയിട്ട്, ബാഗിൽ നിന്ന് ഒരു ഷോർട്സ് എടുത്തണിഞ്ഞു.. അതിനു മേലെ ഒരു കൈലിയും കൂടി ഉടുത്തു.. ദീപിക വിന്നിമോനെ മുലയൂട്ടുന്ന തിരക്കിലായിരുന്നു.. (മറുഭാഗത്തേക്ക് തിരിഞ്ഞിരുന്നു കൊണ്ട്..)

പാല് കൊടുത്തു കഴിഞ്ഞ ശേഷം മോൻ ഉറങ്ങിക്കഴിഞ്ഞ് തൊട്ടിലിൽ കൊണ്ട് കിടത്താനായി വന്നപ്പോൾ ദീപിക ഒരു മുഖവുരയുമില്ലാതെ അവളുടെ കഥ എന്നോട് പറയാൻ തുടങ്ങി..

ഒരു അദ്ധ്യാപികയാകാനുള്ള അവളുടെ സ്വപ്നങ്ങളെക്കുറിച്ച്.. അവളുടെ കുടുംബത്തിലുണ്ടായിരുന്ന സമ്മർദ്ദങ്ങളെക്കുറിച്ച്.. വിവേചനബോധമില്ലാതിരുന്ന അവളുടെ പിതാവിനെ കുറിച്ച്.. പിന്നെ പ്രബലനായ അമ്മാവനെ കുറിച്ച്.. വളരെക്കാലം മുമ്പ് ഒരു ചായ വിൽപ്പനക്കാരനുമായി ഒളിച്ചോടിയ അയാളുടെ മകളെക്കുറിച്ച്.. ഒടുവിൽ ദീപികയുടെ പിതാവിനെയും brainwash ചെയ്യാൻ അതൊരു കാരണമാക്കി മാറ്റിയതിനെ കുറിച്ച്.. അവൾക്കിഷ്ടമില്ലാതെ കുട്ടിക്കാലവും കൗമാരകാലവും യൗവനകാലവും മുഴുവൻ അവളെ പിന്തുടർന്നു പ്രേമിച്ച കാർത്തിക്കിനെക്കുറിച്ച്.. പിന്നെ അവന്റെ ഒരു 5 അക്ക വൈറ്റ് കോളർ ജോലി കാരണം അവളുടെ പിതാവിന്റെ സമ്മതപ്രകാരം അവളെ വിവാഹം കഴിച്ചതിനെ കുറിച്ച്.. ആ ഒരു ദാമ്പത്യബന്ധം

💬 Comments

View all comments