Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]
ബ്രേക്ക്ഫാസ്റ്റ് പൊതിഞ്ഞുവാങ്ങിയിട്ട് പിന്നെ ഒരു ഓട്ടോ വിളിച്ച് നേരെ ആശുപത്രിയിലേക്ക് പോയി.. പോകുന്ന വഴിക്ക് ദീപിക എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു..
"കൃഷ്.. അത്.. ക്..കാർത്തിക് നോട് ഈ കാര്യങ്ങൾ ഒന്നും പറയരുത്, കേട്ടോ.."
"ഏത് കാര്യങ്ങൾ..?"
ഞാൻ ഒന്നുമറിയാത്ത പോലെ അവളോട് ചോദിച്ചു.. ദീപിക ഉടനെ ചെറിയൊരു ഗൗരവത്തോടെ കണ്ണുരുട്ടിക്കൊണ്ട് എന്നെ നോക്കി..
"നമ്മൾ.. ഇ..ഇന്നലെ രാത്രി ഒരേ മുറിയിൽ ആണ് കിടന്നതെന്ന്, കാർത്തിക് അറിയാൻ പാടില്ലെന്ന്.. Okay!.."
ഞാൻ മറുപടി പറയുന്നതിനു മുന്നേ അവൾ ഇതുകൂടി കൂട്ടിച്ചേർത്തു..
"ഒരു ഭർത്താവിനും അത് സഹിക്കാനാകില്ല.."
ഞാൻ ഒന്ന് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് മെല്ലെ പറഞ്ഞു..
"ഉം.. എനിക്ക് മനസ്സിലായി.. ഞാനൊന്നും പറയില്ല ദീപിക.. Don't worry.."
ദീപിക വീണ്ടും..
"കഴിയുമെങ്കിൽ.. ക്രിഷ്, രാവിലെ അവിടെ നിന്ന് ഒന്ന് മാറിനിൽക്കാമോ?.."
അതുകേട്ട് ഞാൻ വീണ്ടും ആശയക്കുഴപ്പത്തോടെ അവളെ നോക്കി.. ദീപിക തുടർന്നു..
"അത്.. കാർത്തിക് നമ്മളെ രണ്ടുപേരെയും ഇപ്പോൾ ഒരുമിച്ച് കണ്ടാൽ.. ചിലപ്പൊ അവന് എന്തേലും സംശയം തോന്നും.. പിന്നെ നമ്മൾ എന്ത് പറഞ്ഞാലും അവൻ കാര്യങ്ങൾ ഉൾക്കൊള്ളുകയുമില്ല.."
"ഓ.. ശെരിയാ.. അത് ഒരു ഭർത്താവിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ.."
അവൾ താഴേക്ക് തല കുനിച്ചുകൊണ്ട് യാത്ര തുടർന്നു.. ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനും...
ഏഴര മണിയോടെ ഞങ്ങൾ ആശുപത്രിയിലെത്തി. ഓട്ടോയിൽ നിന്നിറങ്ങി ഞാൻ ദീപികയെ തനിച്ച് അകത്തേയ്ക്ക് വിട്ടിട്ട് പുറത്തു തന്നെ കാത്ത് നിന്നു. അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അകത്തേക്കു നടന്നു.. എനിക്ക് അന്ന് ഒന്നും ചെയ്യാനില്ലായിരുന്നു. അതിനാൽ ഞാൻ
💬 Comments
View all comments