Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]
താഴെ ഉള്ള ഒരു വെയ്റ്റിംഗ് കസേരയിൽ തന്നെ ഫോണും നോക്കി ഇരുന്നു..
ദീപിക പേവാർഡിലെ മുറിയിലോട്ട് ചെല്ലുബോൾ കാർത്തിക് ഉണർന്നിരുന്നു. കൊണ്ട് വന്ന ഭക്ഷണം ദീപിക അവന് കൊടുത്തു. പിന്നീട്
ദീപിക കാർത്തിക്കിനോട് തലേ ദിവസം നടന്ന സംഭവങ്ങളെ കുറിച്ച് ചെറിയൊരു ചുരുക്കം പറഞ്ഞു. പക്ഷെ അതിൽ നിന്ന് അവൾ മനപ്പൂർവ്വം ഹോട്ടൽ കാര്യങ്ങൾ എല്ലാം ഒഴിവാക്കി.. അവൾ
കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കാർത്തിക് എന്നെകുറിച്ച് അന്വേഷിച്ചു..
കാർത്തിക്ക്: "എന്നിട്ട് അദ്ദേഹം എവിടെ?"
ദീപിക: "ആ ഞാൻ വിളിക്കാം, അദ്ദേഹം ചിലപ്പോൾ അടുത്ത വാർഡിൽ ഉണ്ടാവും.."
ദീപിക പുറത്ത് വന്നിട്ട് എന്നെ അന്വേഷിച്ച് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാനിവിടെ ഇരിക്കുന്നത് കണ്ടിട്ട് ഓടി അരികിലേക്കു വന്നു..
"കൃഷ്, നിങ്ങളെ കാർത്തിക് കാണാനായി വിളിക്കുന്നു.. വരാമോ?.."
ഞാൻ മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അവൾക്കൊപ്പം അയാളുടെ മുറിയിലേക്ക് ചെന്നു.. അങ്ങോട്ട് നടക്കുമ്പോൾ ഇരുവരും ഒന്നും മിണ്ടിയില്ല.. എന്നാലും മിണ്ടണമെന്ന് ഉണ്ടായിരുന്നുവെന്ന് രണ്ടു മുഖത്തും തെളിഞ്ഞുകാണാമായിരുന്നു..
നിരീക്ഷണ വിഭാഗത്തിനുള്ളിലെ ആ മുറിയിൽ ഞാൻ ആദ്യമായി ദീപികയുടെ ഭർത്താവായ കാർത്തിക്കിനെ കണ്ടു.
ഞാൻ: "ഹലോ കാർത്തിക്.."
കാർത്തിക്: "ഹലോ കൃഷ്.. കണ്ടതിൽ വളരെ സന്തോഷമുണ്ട്. വളരെ നല്ലൊരു കാര്യമാണ് താങ്കൾ ഞങ്ങൾക്ക് വേണ്ടി ഇന്നലെ ചെയ്തത്.. നാട്ടിലേക്ക് പോകുന്നതിനു മുൻപായി ഒരു ദിവസം താങ്കൾ തീർച്ചയായും ഞങ്ങളുടെ വീട്ടിലേക്ക് വരണം കേട്ടോ.."
ഇത്തവണ എന്തായാലും പറ്റില്ല, എന്റെ അടുത്ത ഗുജറാത്ത് സന്ദർശനത്തിൽ ഞാൻ ഇക്കാര്യം പരിഗണിക്കാമെന്ന് അവരോട് പറഞ്ഞു.. ഞങ്ങൾ രണ്ടു പേരും വീണ്ടും കുറച്ച് കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു..
കാർത്തിക്കിനോട് ഞാൻ
💬 Comments
View all comments