0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

വളരെ അടുപ്പമുള്ള ഒരാളായി തീരാൻ ദീപികയ്ക്കും ആഗ്രഹമുണ്ടായിരുന്നതു പോലെ തോന്നി..

കാർത്തിക്: "ഇന്നലെ രാത്രി താങ്കൾ എവിടെ താമസിച്ചു?.."

ഞാൻ: "രാത്രി ഇവർ ആരെയും ഹോസ്പിറ്റലിൽ നിൽക്കാൻ അനുവദിക്കില്ല. അവർ ദീപികയോടും പറഞ്ഞു ഇവിടെ കാർത്തിക് ന്റെ കൂടെ റൂമിൽ കിടക്കാൻ സമ്മതിക്കില്ല എന്ന്. അങ്ങനെയാണ് ഞാൻ ഇവരെ ഇവിടെ നിന്ന് കുറച്ചു ദൂരെയുള്ള ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി റൂം ബുക്ക് ചെയ്തു കൊടുത്തത്.."

ദീപിക: "കൃഷ് ഇല്ലായിരുന്നെങ്കിൽ ഞാനും വിന്നിമോനും ഒരുപാട് കഷ്ടപ്പെട്ടേനെ.. എല്ലാത്തിനും കാരണം രാവിലത്തെ ആ അപകടം ആണ്.."

ഇത് കേട്ടപ്പോൾ കാർത്തിക് എന്നെ ഒന്ന് ചെറുതായി രൂക്ഷമായി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു...

അയാളുടെ ആ നോട്ടത്തിൽ എനിക്കല്പം നിരാശ തോന്നി.. എന്നാലും അത് മാറിയിട്ട് എന്തെങ്കിലും നല്ല വാക്കുകൾ അയാൾ പറയുമെന്ന് ഞാൻ കരുതി.. പക്ഷേ കാർത്തിക് പിന്നെ അൽപ്പം ഗൗരവമായി ഇരുന്നതേയുള്ളൂ..

ഞാൻ: "കാർത്തിക്, ഇപ്പോൾ നിങ്ങൾക്ക് എങ്ങനെ ഉണ്ട്, വേദന കുറവുണ്ടോ?.."

അയാൾ എന്നെ നോക്കാതെ മറുപടി പറഞ്ഞു..

കാർത്തിക്: "ആ, ഇപ്പൊ എനിക്ക് കുഴപ്പമില്ല.."

ദീപിക കാർത്തിക്കിനെ ഒന്ന് നോക്കിയിട്ട് എന്റെ നേർക്ക് തിരിഞ്ഞു.. പക്ഷേ അവളുടെ മുഖത്തും അപ്പോൾ പുഞ്ചിരിയുണ്ടായിരുന്നില്ല.. അവളും അയാളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അസ്വസ്ഥയാണെന്ന് എനിക്ക് മനസ്സിലായി.. ഞാൻ കാർത്തിക്കിനെ നോക്കിക്കൊണ്ട് പറഞ്ഞു..

ഞാൻ: "ഞാൻ സാക്ഷ്യം വഹിച്ച ഒരു അപകടത്തെത്തുടർന്നാണ് ഞാൻ ഇവിടെ വന്നതും നിങ്ങളെ കണ്ടു മുട്ടിയതും.. അവർ ആരാണെന്ന് പോലും എനിക്കറിയില്ല, പക്ഷേ അവർ ഇപ്പോൾ ഞാൻ കാരണം സുരക്ഷിതയാണ്.. അതു പോലെ ഞാൻ കാണാത്തൊരു അപടകം കാർത്തിക്

💬 Comments

View all comments