Chapter Title : അപരൻ 1 [Indra]
വാർത്ത പോലൊരു അനിയൻ ഉള്ളപ്പോൾ?
ഹരിയുടെ ഹൃദയമിടിപ്പ് കൂടി. വല്ലാത്തൊരു ചിന്തയായിരുന്നു അത്.
മനുവിന്റെ കുട്ടി ഉണ്ടായാൽ... അത് ആരെങ്കിലും തിരിച്ചറിയുമോ? ഇല്ല. അത് ഹരിയുടെ കുട്ടി തന്നെയാണെന്നേ ലോകം പറയൂ. ജീവശാസ്ത്രപരമായി നോക്കിയാൽ പോലും, ഇരട്ട സഹോദരന്മാരായതുകൊണ്ട് ഡിഎൻഎയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. അത് തന്റെ വംശം തന്നെയായിരിക്കും. തന്റെ ചോര തന്നെയായിരിക്കും.
പക്ഷേ മനു...
അവൻ ഇതൊന്നും അറിയില്ല. അവനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ?
ഹരി തല കുടഞ്ഞു. ഇതൊരു ഭ്രാന്തമായ ചിന്തയാണ്. സ്വന്തം അനിയനെ, സ്വന്തം ഭാര്യയുടെ...
ഛെ!
പക്ഷേ ആ ചിന്ത അവനെ വിട്ടുപോയില്ല. മീരയുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. "എനിക്കൊരു അമ്മയാകണം" എന്ന അവളുടെ അപേക്ഷ. "അന്യന്റെ കുഞ്ഞിനെ വേണ്ട" എന്ന തന്റെ വാശി.
ഇത് രണ്ടും നടക്കണമെങ്കിൽ ഒരേയൊരു വഴിയേ ഉള്ളൂ.
മനു.
ഹരി ബാൽക്കണിയിലേക്ക് നടന്നു. രാത്രിയിലെ തണുത്ത കാറ്റ് അവന്റെ മുഖത്തടിച്ചു. താഴെ നഗരം ഉറങ്ങാൻ തുടങ്ങിയിരുന്നു.
നാളെ രാവിലെ മനു വരും. ആ വരവ് തങ്ങളുടെ ജീവിതം മാറ്റിമറിക്കുമോ? അതോ വലിയൊരു ദുരന്തത്തിലേക്കാണോ താൻ നടക്കാൻ പോകുന്നത്? ഹരിക്ക് ഉത്തരമില്ലായിരുന്നു.
പക്ഷേ ഒന്നുറപ്പാണ്, അജ്ഞാതനായ ഒരു ഡോണറെക്കാൾ ആയിരം മടങ്ങ് നല്ലതാണ് സ്വന്തം ഇരട്ട സഹോദരൻ.
ഹരിയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു. അത് പ്രതീക്ഷയുടേതായിരുന്നില്ല, മറിച്ച് ഗതികെട്ടവന്റെ അവസാനത്തെ പിടിവള്ളിയുടേതായിരുന്നു.
💬 Comments
View all comments