0%

Chapter Title : അപരിചിതർ [Ajitha]

Author : kkstories Read All Parts 5.8K

ക്യാബിനു അടുത്തെത്തി. അവൾ അതിനു പുറത്തു ഒന്ന് കൊട്ടി വിളിച്ചു. 3,4 സെക്കന്റ് കഴിഞ്ഞപ്പോൾ അയാൾ വന്നു തുറന്നു. അവളെ കണ്ടു ഞെട്ടി.
" അയ്യോ മോളെന്താ ഇവിടെ "
" അത് കൊള്ളാം, ചേട്ടനെ കുറച്ചു ദിവസമായിട്ട് കാണാത്തൊണ്ടു വന്നതാ "
അയാളൊന്ന് പരുങ്ങി
" അത് മോളെ,... "
" എന്താ പറഞ്ഞോളൂ "
" ഞാൻ അവിടെ വന്നു നിന്നാൽ ഇനിയും മോള് പൈസ വല്ലതും തരും എന്ന് കരുതിയാണ്, ഞാൻ അങ്ങോട്ടേക്ക് വരാഞ്ഞത് "
" എനിക്ക് ബുദ്ധിമുട്ടായി എന്ന് ആര് പറഞ്ഞു, എനിക്ക് ബുദ്ധിമുട്ടയെങ്കിൽ ഞാൻ അങ്കിളിനെ തിരക്കി വരില്ലാതിരുന്നല്ലോ "
" ഉം "
" അല്ല, ഇതാണോ അങ്കിളിന്റെ താമസം സ്ഥലം "
" ആണ് മോളെ, മോശം ആണല്ലെ "
" എന്ത് മോശം, അടിപൊളി, എനിക്കിഷ്ടപ്പെട്ടു "
" ചുമ്മാതെ "
" ചുമ്മാതല്ല, സത്യം, എനിക്ക് ഓഫീസ്സിൽ പോകാൻ സമയമായി, നാളെ മുതൽ അവിടെ കാണണം, കേട്ടോ "
" ഉം "
അവൾ അയാൾക്ക് ഒരു 500 കൊടുത്തിട്ട് അവൾ പോയി. പിറ്റേന്ന് അവൾ അയാളെ കണ്ടു അവൾ വീണ്ടും 100 കൊടുത്തു. അങ്ങനെ ഒരുമാസത്തോളം അങ്ങനെ തുടർന്നു.
(നിങ്ങൾ വിചാരിക്കും, ഈ കഥയിലെ നായികക്ക് വട്ടാണോ എന്ന്, അങ്ങനെയല്ല, അവൾക്ക് അയാളോട് നല്ലതുപോലെ സഹതാപം തോന്നി, അതുമാത്രമല്ല അവൾക്ക് ആയാളുടെ സംസാരരീതിയിൽ എളിമയും തോന്നിട്ടാണ് )

അങ്ങനെ ഇരിക്കുമ്പോൾ അവളുടെ birthday ദിവസം വന്നെത്തി, ആരും അവൾക്കായി വരാൻ ഇല്ലാത്തതുകൊണ്ട്

💬 Comments

View all comments