Chapter Title : അപർണ I P S Part 2 [AparnA]
അവിടെ ഉണ്ടാകും
ഓകെ
ഓകെ സീ യു ദെർ എന്നും പറഞ്ഞ് അപർണ ഫോൺ കട്ട് ചെയ്തു
മാം എബി മർഡർക്കേസ് മാം ആണോ അന്വേഷിക്കുന്നത്
യെസ് അൻവർ
അത് പൊതുവാൾ സാറിനെ എല്പിച്ചതായിരുന്നല്ലോ
അതെ പക്ഷേ അദ്ദേഹത്തിന് റെസ്റ്റ് ആവശ്യമായതുകൊണ്ട് എന്നോട് ഏറ്റെടുക്കാൻ വേണ്ടി പറഞ്ഞു
എന്നെ എങ്ങനെയെങ്കിലും ദ്രോഹിക്കണമെന്ന് വിചാരിച്ച് നടക്കുന്ന പൊതുവാൾ ഇത്രയും സുപ്രധാനമായ കേസിൽ തന്റെ പേര് സജസ്റ്റ് ചെയ്തത് എന്തിനായിരിക്കും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ അപർണയുടെ ചിന്തകൾ കാട് കയറി
ഇതേ സമയം നോർത്ത് സ്റ്റേഷനിൽ പ്രതാപ് ഒരല്പം ക്ഷുഭിതനായിരുന്നു .. അയാൾ മേശയുടെ മുകളിലിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു
ആ ശബ്ദം കേട്ടാണ് സൂസൻ അകത്തേക്ക് കയറി ചെന്നത്
എന്തു പറ്റി സർ ..
കൊല നടന്ന് ഉള്ള ടെസ്റ്റും തെളിവുമെല്ലാം കണ്ടെടുത്ത് റിപ്പോർട്ട് ഉണ്ടാക്കാൻ നമ്മളും അവസാനം വന്ന് ഇന്നയാളാണ് പ്രതി എന്ന് പറഞ്ഞ് കൈയ്യടി വാങ്ങാൻ അവളും
സാർ ആരെ കുറിച്ചാണ് പറയുന്നത്
പോലീസിലെ ഉണ്ണിയാർച്ച ഇല്ലെ ആ പൂതനയെ പറ്റി തന്നെ
അവർ എന്ത് ചെയ്തു ...
നമ്മൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന ആ എബി വധക്കേസ് ഇല്ലേ അത് ഇനിമുതൽ അവൾ ആണ് അന്വേഷിക്കുന്നത്
അപ്പോൾ പൊതുവാൾ സാറോ ...
അദ്ദേഹത്തിന് ഇന്നലെ ഒരു അറ്റാക്ക് വന്നു കേസ് ഇവൾക്ക് കൊടുത്തു ..
അതിന് സർ എന്തിനാണ് ഇങ്ങനെ രോക്ഷാകുലനാകുന്നത് എന്തായാലും ആ കേസ് നമ്മുടെ കൈയ്യിൽ നിന്ന് പോയതല്ലേ ..
അതേ പക്ഷേ ഒരുകാലത്ത് എന്റെ കീഴിൽ
💬 Comments
View all comments