0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

"ശെരി...." മനു പറഞ്ഞു. അവരുടെ സംസാരാം തുടർന്ന് കൊണ്ടിരുന്നു.

അന്നേരം അപർണ്ണ അനുവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. നടന്ന സംഭവങ്ങൾ എല്ലാം തന്നെ അവൾ ചേച്ചിയോട് പറഞ്ഞു കഴിഞ്ഞിരുന്നു.

" ചേച്ചി എന്താ ഒന്നും പറയാത്തത് ... എനിക്ക് മടുത്തു.."

" അപ്പു..... ചേട്ടൻ ഡോക്ടറുടെ അടുത്ത് പോവുന്നത് എനിക്ക് അറിയാമായിരുന്നു. " കുറച്ചു സമയത്തെ മനനത്തിന് ശേഷം അനു മറുപടി പറഞ്ഞു.

" ചേച്ചി ....എന്നിട്ട് എന്താ ഇത് നേരത്തെ പറയാതിരുന്നത്...?" അപർണ്ണയ്ക് ദേഷ്യം വന്ന് തുടങ്ങി.

"അത്.... എനിക്ക് അറിയാമയിരുന്നു ചേട്ടന് ഡിപ്രഷൻ ഉള്ള കാര്യം... ചേട്ടന് ഒരു കൂട്ടാവും എന്ന് കരുതിയാണ് ഞാൻ നിന്നെ കൂടെ നിർത്താൻ ചേട്ടനെ നിർബന്ധം പിടിച്ചത്... എന്റെ നിർബദ്ധത്തിന് വഴങ്ങി ആണ് ചേട്ടൻ നിന്നെ കൂടെ താമസിപ്പിചത് ....... പക്ഷേ .... ഇത് ഇങ്ങനെ ആവും എന്ന് കരുതിയില്ല... തെറ്റ് എന്റെ ഭാഗത്ത് ആണ്..."

" ചേച്ചി അപ്പോൾ എന്നെ ഒരു കളിപ്പാവ ആയാണോ കണ്ടത്?"

" മോളെ... അങ്ങനെ അല്ല... അനിയത്തി കുടെ ഉണ്ടാവുമ്പോൾ ചേട്ടന്റെ ഒറ്റപ്പെടൽ എല്ലാം മാറുമെന്ന് കരുതിയാണ് ഞാൻ..... നീ കൂടെ ഉണ്ടായതിന് ശേഷം ആണ് ഞാൻ ചേട്ടൻ ഒന്നു സന്തോഷിച്ച് കണ്ടത്... മോൾ ഇത് ആരോടും പറയരുത് .... ചേച്ചി കാല് പിടിക്കാം..." അനു പൊട്ടി കരയുവാൻ തുടങ്ങി ...

" ചേച്ചി ....." അപർണ്ണ എന്ത് പറയണം എന്നറിയാതെ നിന്നു.

" മോളോട് ചേട്ടൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു .....ഞാനും ഇതിന് കാരണം ആണ്..... മോൾ എനിക്ക്

💬 Comments

View all comments