Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
ഒരു ചെറിയ ഷെഡിൽ ഏരിയുന്ന ഒരു സിഗരറ്റിന്റെ തീ കനൽ കണ്ടപ്പോൾ ആണ് ജയന് പരിസര ബോധം തിരിച്ച് വന്നത്. അവൻ അവിടേക്ക് സൂക്ഷിച്ച് നോക്കി …. അത് സുലൈമാൻ ആയിരുന്നു…. ‘ഈശ്വരാ… അപ്പോൾ ഇതെല്ലാം ഇയ്യാൾ അവിടെ നിന്നു കാണുന്നുണ്ടായിരുന്നോ? ‘😨😨 ഞെട്ടലോടെ ജയൻ മനസ്സിൽ പറഞ്ഞു. അവൾ അപർണ്ണയെ തന്റെ ശരീരത്തിൽ നിന്നും പിടിച്ച് മാറ്റുവാൻ തുടങ്ങി. പക്ഷേ അവൾ ജയനെ മുറുകെ പിടിച്ചു കൊണ്ട് തന്നെ നിന്നു.
“അപ്പൂ…. വിട്… ദേ ആ സുലൈമാൻ….” ജയൻ ഇത് പറഞ്ഞ് കൊണ്ട് അവളെ പൂർണ്ണമായും തന്റെ ശരീരത്തിൽ നിന്നും പിടിച്ച് മാറ്റി. അവൻ അവളുടെ കൈ പിടിച്ച് കൊണ്ട് വീടിന് അകത്തേക്ക് കയറി. അപർണ്ണ ഒന്നും മിണ്ടാതെ ജയന്റെ പിറകെ ഇരുട്ടത് നടന്നു.
“നശിച്ച ഇരുട്ട്…ഈ കോറിഡോറിലെ ലൈറ്റ് കേടായിട്ട് ദിവസം കുറച്ച് ആയി… അത് നേരാക്കാൻ അയ്യാൾക്ക് സമയം ഇല്ല… സിഗരറ്റ് വലിക്കാൻ സമയം ഉണ്ട് … നീ എന്താ ചെയ്തത് അപ്പൂസേ…. അയാൾ എല്ലാം കണ്ട് കാണും…” പടികൾ കയറുന്നതിന്റെ ഇടയ്ക്ക് ജയൻ ചോദിച്ചു.
“അത് … ഞാൻ … : പെട്ടെന്ന് പേടിച്ചപ്പോൾ …. അത് പോട്ടെ , ഞാൻ കെട്ടിപിടിച്ചപ്പോൾ അപ്പോൾ തന്നെ ചേട്ടന് എന്നെ തള്ളി മാറ്റാമായിരുന്നല്ലോ… എന്തിനാ ചേട്ടനും എന്നെ ….?” അവൾ തിരികെ ചോദിച്ചു. ജയൻ പെട്ടെന്ന് എന്ത് പറയണം എന്നറിയാതെ പടിയിൽ നിന്നു പോയി.
“ അത് പിന്നെ… എനിക്ക് …. “ജയന് ഉത്തരംമുട്ടിയപ്പോൾ അപർണ്ണക്ക് ചിരി വന്നു. ജയനെ മറികടന്ന് കൊണ്ട്
💬 Comments
View all comments