0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3.1K

കാണിക്കുന്നേ …. വന്നേ എന്തെങ്കിലും അസുഖം പാടിക്കും… വാ… “ജയൻ അവളുടെ കൈ പിടിച്ചു വലിച്ചു.

“കുറച്ച് നേരം കൂടെ ജയേട്ടാ…. നല്ല രസം .. ഇവിടെ വന്നിട്ട് ആദ്യം ആയിടാണ് മഴ… “ അവൾ കെഞ്ചി..

“ പറ്റില്ല…. വാ….” ജയൻ അവളുടെ കൈ മുറുകെ പിടിച്ചു വലിച്ചതും ആകാശത്ത് അടുത്ത ഇടി പൊട്ടിയതും ഒന്നിച്ചായിരുന്നു🌩️🌩️. അടുത്ത നിമിഷം തന്നെ പേടിച്ചരണ്ട അപർണ്ണ അടുത്ത് നിന്ന ജയനെ കൈകൾ കൊണ്ട് മുറുകെ വട്ടം പിടിച്ചു. അവളുടെ ശരീരം മുഴുവൻ ജയന്റെ ശരീരത്തിനോട് ഇഴുക്കി ചേർന്നു. ജയൻ ഞെട്ടി തരിച്ച് പോയി. അപർണ്ണയുടെ മുഖം തന്റെ മാറിൽ അമർന്നിരുക്കുന്നത് അവൻ അറിഞ്ഞു. അടുത്ത നിമിഷം വീണ്ടും ഇടി മുഴങ്ങിയപ്പോൾ അപർണ്ണയുടെ കൈകൾ ജയനെ കൂടുതൽ ശകതമായി വിരിഞ്ഞ് മുറുക്കുവാൻ തുടങ്ങി. അവളുടെ കൈ വിരലുകളിലെ കൂർത്ത നഖങ്ങൾ തന്റെ പുറത്ത് അമർന്നപ്പോൾ ജയന് ചെറിയ നീറ്റൽ അനുഭവപ്പെട്ടു. വിറങ്ങലിച്ച് തന്റെ ശരീരത്തിനോട് ചേർന്നിരിക്കുന്ന അപർണ്ണയുടെ നനഞ്ഞ് കുതിർന്ന തലമുടിയിൽ ജയന്റെ കൈകൾ അയാൾ പോലും അറിയാതെ പയ്യെ തഴുക്കുവാൻ തുടങ്ങി. താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി തന്റെ മാറോടണപ്പോൾ ജയൻ എല്ലാം മറന്ന് കൊണ്ട് മറ്റൊരു മായ ലോകത്ത് എത്തിപ്പെട്ട അവസ്ഥയിൽ ആയി. കൂടുതൽ ശക്തിപ്രാപിച്ച മഴ, അവരെ രണ്ട് പേരേയും വാരി പുണർന്നു … കാറ്റിന്റെ സംഗീതത്തിലും മഴയുടെ തണുപ്പിലും ശരീരവും മനസ്സും വിറങ്ങലിച്ച് നിന്ന അവർ പരിസരം മറന്ന് കൊണ്ട് അവിടെ നിന്നു. കാറ്റിൽ മരങ്ങൾ അടിയുലഞ്ഞു കൊണ്ടിരുന്നു. വീടിന്റെ ഗേറ്റിന് അടുത്ത്

💬 Comments

View all comments