0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

പറ്റി അനു ജയനോട് ചോദിക്കുകയും ചെയ്തിരുന്നു.

"എന്താ ജയേട്ടാ ഇങ്ങനെ പെരുമാറുന്നത്....അവൾ അവിടെ ഒറ്റക്കല്ലേ? ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി അവളുടെ കൂടെ കുറച്ചു സമയം സ്പെൻഡ്‌ ചെയ്തൂടെ...അവളെ ഒന്ന് പുറത്തു കൊണ്ട് പൊയ്ക്കൂടേ...അവൾക് ആ റൂമിൽ ഇരുന്നു വട്ട് പിടിക്കും"

"അനു , എന്റെ ജോലി കഴിഞ്ഞിട്ടുള്ള സമയം ഉണ്ടെങ്കിൽ ഞാൻ അത് ചെയ്തോളാം...അല്ലെങ്കിലേ എനിക്ക് തലക്ക് വട്ടായിരിക്കുകയാണ്..... ഒരു കാര്യം ചെയ്യാം ഞാൻ ജോലിക് പോവാതെ നിന്റെ അനിയത്തിയേയും കൊണ്ട് ഊരു തെണ്ടാൻ നടക്കാം...അപ്പോൾ നമ്മുക് ജീവിക്കാനുള്ള പൈസ ദൈവം തരുമല്ലോ...അവളുടെ ഒറ്റപെടൽ ഒഴിവാക്കാൻ ആണ് ഞാൻ ആ ഹോസ്റ്റലിൽന്റെ കാര്യം അന്ന് പറഞ്ഞത് , അപ്പോൾ മുടക്ക് പറഞ്ഞത് നീ അല്ലെ......" ഇതെല്ലം ആയിരുന്നു ജയന്റെ മറുപടി

ഒരു ദിവസം ദിവസം ഡ്രസ്സ് വാഷ് ചെയ്തു പുറത്തു ഇടാൻ പോയപ്പോൾ ആണ് അപർണ അവിടെ താമസിക്കുന്ന മലയാളി കുംടുംബത്തെ പരിചയപ്പെട്ടത്.

"തെസ്നി ചേച്ചി ഇവിടെ വന്നിട്ട് 10 കൊല്ലം ആയോ....ദൈവമേ"

"നമ്മുടെ കെട്ടിയോൻ കൂടെ ഉണ്ടെങ്കില്ല് എനിക്ക് എവിടെ തന്നെ നിൽക്കാനാണ് ഇഷ്ട്ടം..ഇവിടെ ആവുമ്പോൾ ആരും ശല്യം ചെയ്യാൻ വരില്ല..നമ്മുടെ കുടുംബം മാത്രം നോക്കിയാൽ മതി"

"എനിക്ക് ഇവിടെ മടുത്തു തുടങ്ങി ചേച്ചി"

"അതെന്താ...നിന്റെ ഏട്ടൻ ഇല്ലേ കൂടെ...?"

"ഉണ്ട്...പക്ഷെ ആരും ഇല്ല ഒന്ന് മിണ്ടാനും പറയാനും....ചേട്ടനും ഇപ്പോഴും ജോലി ആണ്...രാവിലെ പോയാൽ വരുന്നത് രാത്രി 10 മണി എല്ലാം കഴിഞ്ഞാണ്...വന്ന ഉടനെ കുളിച്ചു കിടന്നു ഉറങ്ങും..ഭക്ഷ്ണം പോലും കഴിക്കുന്നില്ല....ഇപ്പോഴും ടെൻഷൻ നിറഞ്ഞ മുഖമാണ്...സമാധാനത്തോടെ ഒന്ന് ചിരിച്ചു പോലും കണ്ടിട്ടില്ല...പാവം .."

"ആണുങ്ങളുടെ

💬 Comments

View all comments