0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

കാര്യം അങ്ങനെ ആണ് .....ഇനി ബോറടിക്കുമ്പോൾ ഇങ്ങോട്ടു പോര്..എന്റെ കാര്യവും ഏറെ കുറെ ഇങ്ങനെ തന്നെ ആണ്..."

"മലപ്പുറത്തു എവിട്യ ചേച്ചിയുടെ വീട്?"

"കോട്ടക്കൽ ...... മലപ്പുറത്തു വന്നിട്ടുണ്ടോ?"

അപർണ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. തൃശൂർ ജില്ല വിട്ട് അവൾ ആദ്യമായി പുറത്തു വന്നത് നേരെ ഖത്തറിലേക്കാണ്.

തെസ്നി സംസാരിക്കുന്നതിനിടെ അവളുടെ 6 വയസ്സുകാരൻ മകൻ തെസ്‌നിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. അവൾ അവനെ നോക്കിയപ്പോൾ കൈ കൊണ്ട് താഴെക് വരുവാൻ ആംഗ്യം കാണിച്ചു.

"എന്തടാ " അവൾ ചിരിച്ചു കൊണ്ട് താഴെ ഇരുന്നപ്പോൾ ആറ് വയസ്സുകാരൻ അപർണയെ നോക്കികൊണ്ട് തെസ്‌നിയുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് കേട്ടപ്പോൾ തെസ്നി ചിരിച്ചു കൊണ്ട് അപർണയെ നോക്കി ചിരിച്ചു .

"ഉം, എനിക്കും തോന്നി "

"എന്താ ചേച്ചി...?"

"അവൻ പറയാ, അപർണയെ കാണാൻ RDX സിനിമയിലെ ചേച്ചിയെ പോലെ ഉണ്ടെന്നു... മഹീമ..."

" ആണോടാ..." ഇത് മുൻപും ചിലർ അവളോട് പറഞ്ഞിട്ടുണ്ടെങ്കിലും അത്ഭുതം ചെറിയ ചിരിയിൽ ഒതുക്കി അപർണ നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് ഉമ്മയുടെ മാക്സി കൊണ്ട് മുഖം മറച്ചു പിറകിലേക്ക് മാറി നിന്നു.

"എന്താ മോന്റെ പേര്?"

"ചേച്ചിക് പേര് പറഞ്ഞു കൊടുക്ക്...വല്യ നാണക്കാരൻ ആണ്..."

" നിഷാം അബ്ദുൽ കാദിർ" അവൻ ഉമ്മയുടെ പിറകിൽ നിന്ന് കൊണ്ടുതന്നെ പറഞ്ഞു.

അപ്പോഴാണ് ഉച്ച ഭക്ഷണം കഴിക്കാൻ ആയി സുലൈമാനും സുനിലും എല്ലാം ഗേറ്റ് തുറന്നു അവിടേക്കു വന്നത്. അകത്തു കയറിയ ഉടനെ സുലൈമാന്റെ കണ്ണ് വീണത് പുറം തിരിഞ്ഞു നിൽക്കുന്ന തെസ്‌നിയുടെ വിടർന്നു

💬 Comments

View all comments