Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
ഒന്ന് തല കറങ്ങി വീണതാണ്, പിന്നീട് ചെക്കപ്പ് റിസൾട്ട് വന്നപ്പോൾ ആണ് ബ്രേസ്റ് ക്യാന്സറിന്റെ ആദ്യ ഘട്ടമാണ് എന്ന് മനസ്സിലായത്. അമ്മയുടെ അസുഖ വിവരം അറിഞ്ഞത് മുതൽ അപർണയുടെ ടെൻഷനും കൂടാൻ തുടങ്ങി. ചികിത്സക് കുറെ പൈസ വേണം ..അമ്മയെ രക്ഷിക്കണം...പക്ഷെ പൈസക് എന്ത് ചെയ്യും എന്ന് മാത്രം അവൾക്ക് അറിയില്ലായിരുന്നു. .അവസാനം കോളേജിലെ പഠനം പാതി വഴിയിൽ നിർത്തി അവൾ ജോലി നോക്കുവാൻ ആരംഭിച്ചു.
ഈ സംഭവങ്ങൾക്ക് ശേഷം ഏകദേശം 2 ആഴ്ച കഴിഞ്ഞപ്പോൾ ആണ് അനു ഖത്തറിൽ ഉള്ള തന്റെ ഭർത്താവ് ജയന്റെ പരിചയത്തിൽ ഒരു ജോലി സാധ്യതയെ കുറിച്ച് അപർണയോട് പറഞ്ഞത്. എങ്ങനെ എങ്കിലും ജോലി ചെയ്തു പൈസ ഉണ്ടാക്കി അമ്മയെ രക്ഷിക്കണം എന്ന ചിന്ത മാത്രമേ അവൾക് അപ്പോൾ ഉണ്ടായിരുന്നുള്ളു.
" അനു , അവളെ ഞാൻ എങ്ങനെയാ മോളെ തനിയെ ഇത്രയും ദൂരത്തേക് പറഞ്ഞു വിടുന്നത്.... അവിടെ എന്റെ കുട്ടി ഒറ്റക് താമസിക്കണ്ടേ ?" ലക്ഷ്മിയുടെ വാക്കുകളിൽ ആവലാതി നിറഞ്ഞിരുന്നു.
"അവൾ വലിയ കുട്ടി ആയി അമ്മേ....അവിടെ ജയൻ ചേട്ടൻ ഉണ്ടല്ലോ..അവൾ ചേട്ടന്റെ കൂടെ താമസിച്ചോളും...ചേട്ടനും ഒരു കൂട്ടാവും ...."
"നീ എന്താ പറയുന്നത് അനു , അവർ ഒന്നിച്ച താമസിക്കുകയോ...നീ പറഞ്ഞത് പോലെ അവൾ കുട്ടി ഒന്നും അല്ല ഇപ്പോൾ...നാട്ടുകാർ ആവശ്യം ഇല്ലാത്തത് എല്ലാം പറഞ്ഞു നടക്കും..."
"'അമ്മ എന്താ പറയുന്നത്..ജയൻ ചേട്ടന്റെ സ്വന്തം അനിയത്തി അല്ലെ അപ്പു....പിന്നെ എന്താ..."
"നിനക്കു പറ്റിയത് പോലെ അവൾക് എന്തെങ്കിലും പറ്റുമോ മോളെ? അമ്മക് ഇനിയും വയ്യ..."
"അങ്ങനെ ഒന്നും ഉണ്ടാവില്ല
💬 Comments
View all comments