Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
അമ്മെ..."
"എന്നാലും മോളെ...." ലക്ഷ്മിക് ഒന്നും പറയാൻ തോന്നിയില്ല....
അമ്മക് പൂർണ സമ്മതം ഇല്ലെങ്കിൽ കൂടെ അത് വക വെക്കാതെ അപ്പു ഗൾഫിലേക് പോകുവാൻ തന്നെ തീരുമാനിച്ചു.
"അപ്പു, നീ ഒരിക്കൽ കൂടെ ആലോചിച്ചു തീരുമാനിച്ചാൽ മതി .... ഇത് ഫ്രീ വിസ ആണ്. അവിടെ ചെന്ന് ജോലി നോക്കണം, എന്ത് ജോലിയാ കിട്ടുക എന്ന് കൂടെ പറയാൻ പറ്റില്ല"
" കുഴപ്പം ഇല്ല ചേച്ചി, ഇവിടെ വെറുതെ നിന്നിട്ട് ഞാൻ എന്ത് ചെയ്യാനാ? ഞാൻ ആരുടെ മുൻപിൽ ചെന്ന് കൈ നീട്ടും?? ജയൻ ചേട്ടനെ ബുദ്ധി മുട്ടിക്കുന്നതിലും ഒരു പരിധി ഇല്ലേ?"
പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു.വിസയും ടിക്കറ്റെല്ലാം ആഴ്ചക്കുള്ളിൽ തന്നെ അവളുടെ കയ്യിൽ കിട്ടി. ജോലി കിട്ടുന്നത് വരെ അവിടെ ജയൻ ചേട്ടന്റെ വീട്ടിൽ താമസിക്കാം എന്ന കാര്യം മാത്രമാണ് അവളുടെ ഏക ആശ്വാസം.
അധികം വൈകാതെ തന്നെ നാടിനെയും പ്രിയപ്പെട്ട ഓർമ്മകളെയും ഉപേക്ഷിച്ചു അവൾ എയര്പോര്ട്ടിലേക് വണ്ടി കയറി. പക്വത കൈവരിക്കും മുമ്പേ ജീവിതത്തിലെ ആദ്യത്തെ പറിച്ചു നടൽ.
************************
"എടീ അനു ഞാൻ ഡ്രൈവ് ചെയ്യുകയ്യാണ്...പിന്നെ വിളിക്കാം..." ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്കുള്ള യാത്രയിൽ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടക്ക് അനുവിന്റെ കാൾ ഇത് പറഞ്ഞു കൊണ്ട് ജയൻ കട്ട് ചെയ്യാൻ ശ്രമിച്ചു.
"ഒരു മിനിറ്റ് ചേട്ടാ.... അവളെ സമയത്തു തന്നെ പോയി പിക്ക് ചെയ്യണം...പാവം ആദ്യമായിട്ടാണ് ഇത്രേം ദൂരം..അതും തനിയെ...."
"ആ.... ആ...... ഇത് തന്നെ അല്ലെ നീ ഇന്ന് വിളിക്കുമ്പോൾ മുഴുവൻ പറയുന്നത്...ഞാൻ ചെയ്തോളാം..." ജയൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.
"ചേട്ടാ
💬 Comments
View all comments