Chapter Title : അപർണ എന്ന അപ്സരസ്സ് 1 [Kamadhevan]
അത് കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത മറ്റൊന്നായിരുന്നു. എന്റെ ഈ കഥ മുഴുവൻ അറിയുന്ന സുഹൃത്തുക്കൾ എന്നെ കളിയാക്കാൻ വേണ്ടി അപർണയുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അയച്ചതാണോ എന്നായിരുന്നു എന്റെ സംശയം.
ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി ഇരുന്നു.
ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. കുറച്ച് സമയം ആലോചിച്ച ശേഷം ഞാൻ തന്നെ അവൾക്ക് മെസേജ് അയച്ചു.
“ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിരുന്ന അതേ അപർണ തന്നെയാണോ ഇത്?”
അവളുടെ മറുപടി വന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
“ഓഹ്… നീ അതിപ്പോഴും ഓർത്തുകൊണ്ടിരിക്കുകയാണല്ലേ? ഞാൻ കരുതിയത് നീ അതൊക്കെ മറന്നിട്ടുണ്ടാവും എന്നാണ്. ഞാൻ ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാം എന്ന് കരുതിയാണ് വന്നത്. പക്ഷേ നിന്റെ ഉദ്ദേശം അതുതന്നെയല്ലേ?”
അവൾ കുറച്ചുനേരം എന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചു. കാര്യങ്ങൾ എനിക്ക് വ്യക്തമായി അവളോട് പറയുന്നതിന് മുമ്പുതന്നെ അവൾ എന്നെ ബ്ലോക്ക് ചെയ്ത് പോയി.
സങ്കടം തോന്നിയെങ്കിലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു—അത് ശരിക്കും അപർണ തന്നെയാണെന്ന് എനിക്ക് ഉറപ്പായി.
അങ്ങനെ എന്റെ മനസ്സിലെ പഴയ ഇഷ്ടം വീണ്ടും ഉണർന്നു. ഞാൻ ഉടൻ തന്നെ എന്റെ പേരിൽ ഒരു പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അവൾക്ക് വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിനൊപ്പം ഒരു നീണ്ട മെസേജും അയച്ചു.
“എന്നെ ബ്ലോക്ക് ചെയ്യല്ലേ. എനിക്ക് ഇത് ശരിക്കും നീ തന്നെയാണോ എന്ന് ഉറപ്പില്ലായിരുന്നു. നീ തന്നെയാണെന്ന് ഉറപ്പാക്കാനാണ് ഞാൻ അന്ന് അങ്ങനെ സംസാരിച്ചത്. ഇപ്പോൾ നീ തന്നെയാണെന്ന് എനിക്ക് ഉറപ്പായി. സോറി.
💬 Comments
View all comments