Chapter Title : അപർണ എന്ന അപ്സരസ്സ് 2 [Kamadhevan]
ഫോൺ ചെയ്യാതെയും കഴിഞ്ഞെങ്കിലും, അവൾ എന്നിൽ നിന്ന് അകന്നുപോകുന്നു എന്നൊരു തോന്നൽ ഒരിക്കലും ഉണ്ടായില്ല. മറിച്ച്, ഓരോ കത്തും കിട്ടുമ്പോഴും ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
അങ്ങനെ ഇരിക്കുമ്പോഴേക്കും അവളുടെ ഹയർ സെക്കൻഡറി പരീക്ഷകളെല്ലാം കഴിഞ്ഞു. Summer vacation തുടങ്ങുന്ന സമയമായി. അതോടൊപ്പം തന്നെ അവളുടെ വീട്ടിലെ പ്രശ്നങ്ങളും ഏകദേശം ഒക്കെ അവസാനിച്ചിരുന്നു.
ഇത്രയും നാൾ നേരിട്ട് കാണാതെയും ഫോൺ വഴി സംസാരിക്കാതെയും കഴിഞ്ഞതുകൊണ്ട്, ഇനി എന്തായാലും അവളെ ഒന്ന് കാണണം എന്ന് എനിക്ക് തോന്നി. അവസാനം അവളുടെ അവസാന പരീക്ഷയുടെ ദിവസം തന്നെ അവളെ കാണാൻ പോകാമെന്ന് തീരുമാനിച്ചു.
അവളെ കണ്ട നിമിഷം തന്നെ ഞങ്ങൾ രണ്ടുപേരും ഒരുപാട് സന്തോഷിച്ചു. ഇത്രയും നാൾ കത്തുകളിലൂടെ മാത്രം സംസാരിച്ചിരുന്ന ഞങ്ങൾ വീണ്ടും നേരിട്ട് കാണുമ്പോൾ, പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. കുറേ നേരം അവിടെ ഇരുന്ന് സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ ഓരോ കാര്യങ്ങളും, പരസ്പരം എത്രത്തോളം മിസ് ചെയ്തുവെന്നും, ഇനി എന്തൊക്കെ ചെയ്യണം എന്നുമൊക്കെ സംസാരിച്ചു.
അവളുടെ വീട്ടിലെ പ്രശ്നങ്ങളൊക്കെ ഏകദേശം തീർന്നുവെന്ന് അവൾ പറഞ്ഞു. ഇനി പഴയതുപോലെ പേടിക്കേണ്ട കാര്യമില്ലെന്നും, നമുക്ക് വീണ്ടും ഫോണിൽ contact ചെയ്യാമെന്നും പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. രണ്ട് മാസം നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ ഞങ്ങളുടെ ജീവിതം വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചു വരുന്നതുപോലെ തോന്നി.
അന്ന് കുറേ നേരം സംസാരിച്ച ശേഷം സന്തോഷത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി കത്തുകൾ ഒളിപ്പിച്ച് അയക്കേണ്ട ആവശ്യമില്ല, ഇനി അവളുടെ ശബ്ദം
💬 Comments
View all comments