0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

നീ മിസ്സ്‌ ചെയ്യുന്നുണ്ടോ?”

അവൾ ചിരിച്ചുകൊണ്ട് പറയും—

“വളരെ മിസ്സ്‌ ചെയ്യുന്നുണ്ട്.”

അവളുടെ അമ്മയ്ക്ക് കുടുംബശ്രീയുടെ മീറ്റിങ്ങുകൾ ഉണ്ടായിരുന്ന ദിവസങ്ങളായിരുന്നു ഞങ്ങൾക്ക് ഏറ്റവും വലിയ അവസരങ്ങൾ.

അമ്മ മീറ്റിങ്ങിൽ പോയാൽ, അവൾക്ക് കുറച്ചു സമയം ഫോൺ കിട്ടും.

അപ്പോഴാണ് ചിലപ്പോൾ വീഡിയോ കാൾ പോലും.

ആ കാലത്ത് വീഡിയോ കാൾ എന്നത് തന്നെ ഞങ്ങൾക്ക് ഒരു വലിയ സംഭവം ആയിരുന്നു.

ഫോൺ സ്ക്രീനിൽ അവളുടെ മുഖം തെളിയുമ്പോൾ ഞാൻ കുറച്ചു നേരം ഒന്നും പറയാതെ നോക്കിയിരിക്കും.

“എന്താ ഇങ്ങനെ നോക്കുന്നേ?”

“ഒന്നുമില്ല.”

“കള്ളം.”

“എത്ര നാളായി നേരിട്ട് കണ്ടിട്ട്…”

അവൾ ചെറിയൊരു പുഞ്ചിരിയോടെ പറയും—

“ഇപ്പോഴെങ്കിലും കാണുന്നില്ലേ.”

“ഫോണിൽ കാണുന്നത് മതിയാവുമോ?”

“ഇപ്പോൾ അത്രയേ ഉള്ളൂ.”

അവൾ പറയുന്ന ആ ഒരു വാക്ക് ചിലപ്പോൾ എന്റെ മനസ്സിൽ മുഴുവൻ ദിവസം നിൽക്കും.

ഫോണിലൂടെ എനിക്ക് ഉമ്മ തരും..... ഞാൻ എന്തെങ്കിലും പറഞ്ഞവളെ മൂഡ് ആക്കും ഇടക്, ഇടക് വാശി പിടിപ്പിക്കും....

പലപ്പോഴും അവൾക്കെന്നെ നേരിട്ട് വിളിക്കാൻ പറ്റാത്ത അവസരത്തിൽ

അവളുടെ കൂട്ടുകാരെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ എന്നെയും കോൺഫറൻസ് കാൾ -ൽ ആഡ് ചെയ്യും.

എന്നിട്ട് കൂട്ടുകാരോട് ഫോൺ വെച്ചിട്ട് പോവാൻ ഉത്തരവിട്ടും. അവളുടെ വിചാരം അവൾ ശെരിക് മൗഗ്ലി ആണെന്നാണ്...

അവളുടെ കൂട്ടുകാരികൾക്ക് അവളെ കളിയാക്കികൊണ്ട് നടക്കട്ടെ രണ്ടും കൂടെ എന്ന് പറഞ്ഞു പോവും...

ഞാനും ഒന്നും പറയാതെ ചിരിക്കും.

അങ്ങനെ ഞങ്ങളുടെ പ്രണയം വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയി.

ചെറിയ മെസേജുകൾ.

പെട്ടെന്നുള്ള ഫോൺ വിളികൾ.

രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമുള്ള കുറച്ചു മിനിറ്റ്

💬 Comments

View all comments