0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

കുറവായിരുന്നെങ്കിലും, സാഹചര്യം കിട്ടുമ്പോഴൊക്കെ ഞങ്ങൾ ഫോൺ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു.

അങ്ങനെ എക്സാം എല്ലാം കഴിഞ്ഞു അവളുടെ സമ്മർ വെക്കേഷൻ തുടങ്ങി. ഞാൻ ആണെങ്കിൽ ബാച്‌ലർസ് അവസാന സെമെസ്റ്റർ പ്രൊജക്റ്റ്‌ ഉം റെക്കോർഡ് വർക്കും ഫൈനൽ എക്സാം എല്ലാം ടീർക്കുന്ന തിരക്കിലും ആയി...

ആ കാലം....അത് വാട്സ്ആപ്പ് ഒക്കെ പുതിയതായി എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിരുന്ന കാലമായിരുന്നു. ഒരു മെസേജ് അയച്ചിട്ട് റിപ്ലൈ വരാൻ കാത്തിരിക്കുന്നതിലും, ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്താൽ അത് അവളാണോ എന്ന് നോക്കുന്നതിലും പോലും അന്നൊരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.

അവൾക്ക് സ്വന്തമായി ഫോൺ ഇല്ലായിരുന്നു.

അമ്മയുടെ ഫോൺ ആയിരുന്നു അവളുടെ ലോകത്തേക്കുള്ള ഞങ്ങളുടെ ചെറിയ വാതിൽ.

അതുകൊണ്ട് ഞങ്ങളുടെ സംസാരത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ടായിരുന്നു.

അവൾക്ക് സൗകര്യമുള്ളപ്പോൾ മാത്രം വിളിക്കാം.

വീട്ടിൽ ആരുമില്ലാത്തപ്പോൾ മാത്രം നീണ്ട സംസാരങ്ങൾ.

അമ്മ ഫോൺ അന്വേഷിക്കുന്നതിന് മുമ്പ് എല്ലാം ശരിയാക്കണം.

എന്റെ പേര് പോലും അവൾ സ്വന്തം പേരിൽ സേവ് ചെയ്തിരുന്നില്ല.

എന്റെ പേര്…

“വിസ്മയ ”

അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ പേര്...

ഒരു ദിവസം സംസാരത്തിനിടക്ക് ഞാൻ അവളോട് ചോദിച്ചു....

“എന്തിനാ എന്റെ പേര് വിസ്മയ എന്ന് സേവ്  ചെയ്തിരിക്കുന്നത്?”

“പിന്നെ എന്ത് പേരിൽ save ചെയ്യണം?”

“നിഖിൽ .”

“അത് കണ്ടാൽ അമ്മ ചോദിക്കില്ലേ?”

“അപ്പോൾ?”

“വിസ്മയ സേഫ് ആണല്ലോ,  അമ്മ കണ്ടാലും കുഴപ്പം ആവില്ലല്ലോ മണ്ട.”

“അപ്പോൾ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണല്ലേ?”

“അതെ.”

“അപ്പോൾ വിസ്മയ തന്നെയാണോ ഞാൻ?”

“മ്മ്.”

“അപ്പൊ നിന്റെ ബെസ്റ്റ് ഫ്രണ്ട് -നെ

💬 Comments

View all comments