Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
ആ നോക്കിയ ഫോണും....
ഞങ്ങൾക്കതു നല്ലൊരു സമയമായിരുന്നു.
അവളുടെ വീട്ടിലുണ്ടായിരുന്ന നിയന്ത്രണങ്ങളും തിരക്കുകളും ഒന്നുമില്ലാതെ, അമ്മമ്മയുടെ വീട്ടിലെ ആ ചെറിയ ലോകത്ത് അവൾ കുറച്ചു സന്തോഷത്തോടെ കഴിയുകയായിരുന്നു.
ഇതിനിടയിൽ എന്റെ ജീവിതവും കുറച്ചു മാറിയിരുന്നു.
എന്റെ ബാച്‌ലർസ് ഫൈനൽ എക്സാംസ് എല്ലാം കഴിഞ്ഞിരുന്നു.
ഞാൻ കൊച്ചിയിൽ ഒരു ഇന്റേൺഷിപ് തുടങ്ങിയിരുന്നു.
പകൽ മുഴുവൻ ഇന്റേൺഷിപ് -ന്റെ തിരക്കുകൾക്കിടയിലും, മനസ്സിന്റെ ഏതോ ഒരു കോണിൽ എപ്പോഴും അവൾ ഉണ്ടായിരുന്നു.
അമ്മമ്മയുടെ വീട്ടിൽ നിന്നുള്ള അവളുടെ ചെറിയ കുറുമ്പുകളും വിശേഷങ്ങളുമൊക്കെ എന്റെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കി.
അങ്ങനെ ഒരു ശനിയാഴ്ച.
ഇന്റേൺഷിപ് റിപ്പോർട്ട് സബ്‌മിറ് ചെയ്യാൻ കോളേജ് -ലേക്ക് പോകേണ്ടി വന്നു.
അന്നൊരു പ്രത്യേക ദിവസം കൂടിയായിരുന്നു.
ബാഹുബലി 2 റിലീസ് ചെയ്ത ദിവസം.
കുറേ നാളായി ഞാനും കൂട്ടുകാരും കാത്തിരുന്ന സിനിമ.
റിപ്പോർട്ട് സബ്‌മിറ് ചെയ്യാനുള്ള കാര്യങ്ങളും കഴിഞ്ഞ് കൂട്ടുകാരോടൊപ്പം നാട്ടിലെ തിയേറ്റർ -ൽ ടിക്കറ്റ് എടുത്ത് സിനിമ കാണാൻ പോയി.
തീയേട്ടർ -ന്റെ മുന്നിലെ ആ തിരക്കും, സിനിമ തുടങ്ങുന്നതിന് മുമ്പുള്ള സ്‌ക്റെമെന്റ്റ് -ഉം, കൂട്ടുകാരുടെ ബഹളവും…
എല്ലാം ഉണ്ടായിരുന്നെങ്കിലും, എന്റെ മനസ്സിൽ ഇടയ്ക്കിടെ വന്നിരുന്ന ഒരു ചിന്ത മാത്രം—
“ഇന്ന് അവളെ കാണാൻ പറ്റുമോ?”
സിനിമ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വൈകുന്നേരമായിരുന്നു.
കൂട്ടുകാരോടൊപ്പം കുറച്ചു നേരം കൂടി നിന്ന ശേഷം ഞാൻ വീട്ടിലേക്ക് പോകാനായി ഇറങ്ങി.
പക്ഷെ മനസ്സിൽ ഒരു ചെറിയ ആഗ്രഹം.
അവളെ ഒന്ന് കാണണം.
ഒരുപാട് നാളുകൾക്ക് ശേഷം നേരിൽ ഒന്ന് കാണണം.
അവൾ അമ്മമ്മയുടെ വീട്ടിലാണല്ലോ.
അവിടെ അമ്മമ്മയും അച്ഛാച്ചനും മാത്രം.
💬 Comments
View all comments