Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
ഇന്ന് രാത്രി പോയാൽ…
അവളെ ഒന്ന് കാണാൻ പറ്റുമോ?
ആ ചിന്ത വന്നതുമുതൽ മനസ്സ് വേറെ എവിടെയും നിന്നില്ല.
വൈകുന്നേരം വീട്ടിലെത്തിയ ഉടനെ ഞാൻ അധികം ആലോചിച്ചില്ല.
അവളുടെ അമ്മമ്മയുടെ നമ്പറിലേക്ക് വിളിച്ചു.
ആദ്യ റിങ് അടിക്കുന്നതിനു മുന്നേ അവൾ ഫോൺ എടുത്തു... എന്റെ കാൾ കാത്തുനിന്ന പോലെ...ഫോൺ എടുത്തത് അവളായിരുന്നു.
“ഹലോ…”
അവളുടെ ശബ്ദം കേട്ടതുമാത്രം എന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വന്നു.
“അപ്പൂസേ…”
“മ്മ്?”
“എവിടെയാ?”
“അമ്മമ്മയുടെ വീട്ടിൽ തന്നെ.”
“എന്താ ചെയ്യുന്നത്?”
“ഒന്നുമില്ല. വെറുതെ ഇരിക്കുവാ.”
കുറച്ചു നിമിഷം ഞാൻ ഒന്നും പറഞ്ഞില്ല.
“എന്താ നിഖിലേട്ടാ?”
“ഒരു കാര്യം ചോദിക്കട്ടെ?”
“ചോദിക്ക്.”
“ഇന്ന് രാത്രി…”
ഞാൻ മനപ്പൂർവ്വം കുറച്ചു നിർത്തി.
“ഞാൻ അവിടെ വന്നോട്ടെ?”
അവൾ ഒന്നും പറഞ്ഞില്ല.
ഫോണിന്റെ മറുവശത്ത് കുറച്ചു നിശ്ശബ്ദത.
എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.
“അപ്പൂസേ?”
“മ്മ്…”
“വന്നോട്ടെ?”
അവളുടെ ശബ്ദത്തിൽ ചെറിയൊരു ചിരി കലർന്നു.
“വന്നോ…”
അത്ര മാത്രം.
പക്ഷെ ആ രണ്ട് വാക്കുകൾ കേട്ടപ്പോൾ ആ ദിവസം മുഴുവൻ ഉണ്ടായിരുന്ന ക്ഷീണം ഒക്കെ എവിടെയോ പോയി.
“ശരിക്കും?”
“മ്മ്.”
“ഞാൻ വരും പറഞ്ഞ വരും....”
“എപ്പോ?”
“രാത്രി.”
“ആരെലും അറിഞ്ഞ?”
“അറിയിക്കേണ്ടവർക്ക് അറിയാം, അല്ലാത്തവർക്ക് അറിയില്ല.”
അവൾ ചിരിച്ചു.
“നിഖിലേട്ടന് പേടിയൊന്നുമില്ലേ?”
“നിന്നെ കാണാനുള്ള അവസരം കിട്ടുമ്പോൾ എനിക്ക് എന്തിനാ പേടി?”
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
പിന്നെ വളരെ പതുക്കെ പറഞ്ഞു.
“ഞാൻ കാത്തിരിക്കാം…”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് നിറഞ്ഞു.
ആ രാത്രി ഞങ്ങൾക്കിടയിൽ
💬 Comments
View all comments