Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
എന്ത് സംഭവിക്കുമെന്ന് അറിയില്ലായിരുന്നു.
എത്ര നേരം സംസാരിക്കാനാകും എന്നും അറിയില്ല.
പക്ഷെ ഒരു കാര്യം മാത്രം ഉറപ്പായിരുന്നു—
കുറെ നാളുകൾക്ക് ശേഷം അവളുടെ മുഖം നേരിൽ കാണാൻ പോകുന്നു.
അവളുടെ മുന്നിൽ ഇരുന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോകുന്നു.
അവളുടെ ആ ചെറിയ ചിരി നേരിൽ കാണാൻ പോകുന്നു.
അത്രയും ചിന്തിച്ചപ്പോൾ തന്നെ രാത്രി ആവനായി കാത്തിരിക്കാൻ ക്ഷമയില്ലായിരുന്നു.
ഞാൻ രാത്രി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നപ്പോഴാണ് വീണ്ടും അവളുടെ കാൾ വന്നത്.
ഫോൺ എടുത്തതും അവളുടെ ശബ്ദം കേട്ടു.
“നിഖിലേട്ടാ…”
“എന്താ അപ്പൂസേ? വീണ്ടും വിളിച്ചത്?”
“അത് കുറച്ച് കാര്യങ്ങൾ പറയാനാ.”
അവളുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഗൗരവം.
“എന്താ ഇത്ര സീരിയസ് ആയിട്ട്?”
“നിഖിലേട്ടൻ ഇന്ന് ഇവിടെ വരുന്നത് മറന്നോ? ഇത് സാധാരണ വീട്ടിൽ വരുന്നതുപോലെയല്ല.”
“അതെന്താ?”
“ഈ മണ്ടന് ഒന്നും അറിയില്ലേ....എന്റെ ദൈവമെ എങ്ങനെ ഈ തിരുമണ്ടന്റെ കൂടെ ജീവിക്കും.....അവൾ ചിരിച്ചു....എന്നാൽ ഞാൻ പറയുന്നത് കേൾക്കണം.”
“ശരി മാഡം. പറഞ്ഞോളൂ.”
അവൾ ആദ്യം തന്നെ തുടങ്ങി.
“ബൈക്ക് വീടിന്റെ അടുത്തൊന്നും കൊണ്ടുവരരുത്.”
“എന്തുകൊണ്ട്?”
“അവിടെ നിർത്തിയാൽ ശബ്ദം കേൾക്കും.”
“ശരി. കുറച്ചു ദൂരെ വെക്കാം.”
“കുറച്ചു ദൂരെ അല്ല… നല്ല ദൂരെ.”
“അയ്യോ. നീ എന്നെ കാണാൻ വിളിച്ചതാണോ അതോ കള്ളനെ പിടിക്കാൻ ട്രാപ് ഒരുക്കുന്നതാണോ?”
അവൾ ചിരിച്ചു.
“നിഖിലേട്ടാ, ഞാൻ സീരിയസ് ആണ്.”
“ശരി ശരി. അടുത്ത ഇൻസ്‌ട്രുക്ഷൻ ?”
“ഷൂ…”
“എന്താ ഷൂ?”
“ഷൂ ഇട്ട് നടക്കുമ്പോൾ സൗണ്ട് ഉണ്ടാക്കരുത്.”
“ഞാൻ ഷൂ ഊരി നടക്കണോ?”
“അതെ.”
“ഇത് എന്താ അപ്പൂസേ… ഞാൻ
💬 Comments
View all comments