0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

പാക്ക് ഐസ്ക്രീംമും വാങ്ങി.... ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവളുടെ അമ്മവീടിന്ടെ സ്ഥലത്ത് എത്തി മെയിൻ റോഡിന്റെ അവിടെ ബസ് വെയ്റ്റിംഗ് ഷെഡ്‌ഡിൽ ബൈക്ക് നിർത്തി കുറച്ചു നേരം അവിടെ സമയം തള്ളിനീക്കി....

ഒരു 11 മണിയൊക്കെ ആയപ്പോൾ ഞാൻ മെല്ലെ വീട് ലക്ഷ്യമാക്കി നടന്നു....കുറച്ചു ഉള്ളിലേക്ക് നടക്കാൻ ഉണ്ടായിരുന്നു... ഒരു 10-15 മിനുട്ടിൽ ഞാൻ അവിടെ എത്തി... നോക്കുമ്പോൾ എല്ലാ ലൈറ്റ് ഉം ഓഫ്‌ ആണ്... അടുത്തുള്ള വീട്ടിലൊന്നും വെളിച്ചം കാണാനില്ല....

ഞാൻ മെല്ലെ അവളുടെ വീസിന്റെ മുറ്റത്തേക്കുകയറി... മെറ്റൽ ചിപ്സ് പാകിയ മുറ്റം ആയത്കൊണ്ട് എന്റെ ആദ്യ കാലടിയിൽ തന്നെ കരുമുറ സൗണ്ട് കേട്ടു....ഞാൻ പിന്നെ കണ്ണടച്ചു രണ്ടും കല്പിച്ചു കാർപോർചിലേക്ക് ഒറ്റ ഓട്ടം.... അവിടെ എത്തി ചുറ്റും തിരിഞ്ഞുനോക്കി... ആരെങ്കിലും ഉണർന്നോ.... എവിടെ എങ്കിലും ലൈറ്റ് കാത്തുന്നോ എന്നൊക്കെ നോക്കി...

ഭാഗ്യത്തിന് ഒന്നും സംഭവിച്ചിരുന്നില്ല... ഞാൻ പതിയെ പിച്ചവെക്കും പോലെ നടന്നു ജനലിനരികിൽ എത്തി.... ഒരു ജനൽ പാളി കുറച്ചു തുറന്നിട്ടിരുന്നു.... ഞാൻ അതിലെ എത്തി നോക്കി....

എന്റെ അപ്പൂസ്.... ആ കാന്താരി എന്നെ കാത്തിരിക്കാം എന്ന് പറഞ്ഞു പോത്തുപോലെ കിടന്ന് ഉറങ്ങുന്നു..... എനിക്ക് ഒരു തരാം സന്തോഷം ആണ് തോന്നിയത്.... ഒരു കൊച്ചുകുട്ടീയെ പോലെ പുതച്ചുമൂടി....മൂക്കും ഒരു വശത്തെ കണ്ണും ചെവിയും മാത്രം പുറത്തുണ്ട്.... ബാക്കിഎല്ലാം പുതപ്പിനുള്ളിൽ.... ഞാൻ ആ കാഴ്ചകണ്ടുകൊണ്ട് അങ്ങനെ നിന്നു....

കുറച്ചു കഴിഞ്ഞു ഞാൻ അവളെ വിളിക്കാൻ ശ്രെമിച്ചു... അപ്പു..... ഡീ..... പെണ്ണെ..... അപർണ.... എന്നൊക്കെ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുനോക്കി..... പക്ഷെ ആന കുത്തിയാൽ എണീക്കില്ലായിരുന്നു അവൾ.

ഞാൻ

💬 Comments

View all comments