Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
“ഞാൻ പറഞ്ഞാൽ മാത്രം മതി. നിഖിലേട്ടൻ പറയരുത്.”
“അത് എന്ത് നിയമം?”
“എന്റെ നിയമം.”
“ഓഹോ… മൗഗ്ലിയുടെ നിയമം.”
അവൾ അരക്കു കൈവെച്ച് രാജകീയമായി നിന്നു.
“അതെ. ഈ കാടിന്റെ നിയമം.”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ബാഗ് എടുത്തു.
“വാ മൗഗ്ലി.”
അവൾ രണ്ടടി നടന്നു.
പിന്നെ പെട്ടെന്ന് തിരിഞ്ഞുനിന്നു.
“നിഖിലേട്ടാ…”
“എന്താ?”
“നാളെ ശരിക്കും വരാൻ പറ്റുമോ നമുക്ക് ?”
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
“അറിയില്ല.”
“അതെന്താ ?”
“നിന്റെ വീട്ടിൽ???.”
വിഷമിച്ചമുകവും ആയി അവൾ ചോദിച്ചു.....
“വരാൻ പറ്റിയാൽ എന്നെ കാത്തിരിപ്പിക്കില്ലേ?”
“ഇല്ല.”
“എന്നോട് വഴക്ക് ഇടില്ലേ?”
“നീ വഴക്ക് തുടങ്ങാതിരുന്നാൽ.”
“ഞാൻ തുടങ്ങും.”
“എന്നാൽ ഞാൻ തീർക്കാം.”
അവൾ ചിരിച്ചു.
“ശരി.”
ഞങ്ങൾ പതുക്കെ വീട്ടിലേക്കുള്ള വഴിയിലേക്ക് നടന്നു.
കുറച്ചു ദൂരം പോയ ശേഷം അവൾ വീണ്ടും എന്റെ കൈ പിടിച്ചു.
ഈ പ്രാവശ്യം ഒന്നും പറഞ്ഞില്ല.
ഞാനും ഒന്നും ചോദിച്ചില്ല.
അവളുടെ കൈ എന്റെ കൈയിൽ ആയിരുന്നു.
അവളുടെ മുഖത്ത് ഇന്നത്തെ ദിവസത്തിന്റെ സന്തോഷം ഉണ്ടായിരുന്നു.
എന്റെ മനസ്സിൽ ആ സന്തോഷം നഷ്ടപ്പെടുമോ എന്ന ചെറിയൊരു വിഷമവും.
രണ്ടുപേരും മനസ്സിൽ ഒരേ കാര്യം ആഗ്രഹിച്ചിരുന്നെങ്കിലും ആരും തുറന്ന് പറഞ്ഞില്ല—
ഇന്ന് ഇവിടെ അവസാനിക്കാതിരുന്നെങ്കിൽ എത്ര നന്നായേനെ…
കുറച്ചു ദൂരം നടന്നപ്പോൾ അവൾ വീണ്ടും പതുക്കെ എന്റെ കൈ പിടിച്ചു.
“നിഖിലേട്ടാ…”
“മ്മ്?”
“ഇനി… നമുക്ക് എപ്പോഴാ കാണാൻ പറ്റുക?”
ആ ചോദ്യം കേട്ടപ്പോൾ ഞാൻ കുറച്ചു നേരം മിണ്ടാതിരുന്നു.
വീട്ടിൽ ഞങ്ങളുടെ കാര്യം അറിഞ്ഞതുമുതൽ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ഇഷ്ടം
💬 Comments
View all comments