Chapter Title : അപസർപ്പക വനിത 5
അപസര്‍പ്പക വനിത – 05
Apasarppaka vanitha Part 5 bY ഡോ.കിരാതന്‍ | Click here to read previous parts

നഗര വീഥിയിൽ നിന്ന് കടൽത്തീരത്തോട് തഴുകി നേർ രേഖയിൽ കിടക്കുന്ന റോഡിലേക്ക് ബുള്ളറ്റ് വെട്ടിതിരിച്ചു. കടലിലും കരയിലുമായി പെയ്യുന്ന പേമാരിയുടെ ശക്തി അൽപ്പം കുറഞ്ഞിരിക്കുന്നു. അങ്ങടുത്ത് നിലാവെളിച്ചത്തിൽ അലറിവരുന്ന തിരമാലകൾ അവസാന യാമത്തിന് ചാരുതയേകി.
ഉറക്കം തൂങ്ങുന്ന കണ്ണുകളാൽ പുലർകാലം വരെ ഈ തിരമാലകളെ നോക്കി നിൽക്കാൻ എത്ര മാത്രം ഞാൻ കൊതിച്ചിരുന്നു. ജീവിതത്തിന്റെ വികൃതിയിൽ പെട്ടുലയുന്ന എനിക്കിപ്പോൾ പ്രണയവും അനുബന്ധവും നൈമിഷികമായ സിബലുകൾ ഈ നിമിഷം മുതൽ ഞാൻ വെറുക്കാനാരംഭിച്ചിരിക്കുന്നു.
തിരമാലകൾ അലറിക്കൊണ്ട് കടൽ തീരത്തെ വിഴുങ്ങാനെന്ന പോലെ പാഞ്ഞു വരുന്നു. എത്രമാത്രം അലറിക്കൊണ്ട് തന്നെ വന്നാലും ആ തിര പതഞ്ഞുകൊണ്ട് തിരിച്ച് ആ മഹാസാഗരത്തിന്റെ മടിത്തട്ടിലേക്ക് തന്നെ തിരിച്ച് പോകുന്നു.
പ്രകൃതിയുടെ പ്രതിഭാസം.
ഞാനും എന്റെ ജീവിതവും ഈ കരയും അതിലേക്ക് അടുക്കുകയും പുറകിലൊട്ട് അലിയുകയും ചെയ്യുന്ന തിരപോലെ തന്നെയല്ലേ.
അടുക്കുകയും അകലുകയും ചെയ്യുന്ന ജീവിതത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ എന്റെ മനസ്സിന് ഇപ്പോൾ പാറയുടെ ഉൾക്കരുത്ത് വരുന്നതായി ഒരു അനുഭൂതി ഉളവായി.
കടൽ തീരത്തോട് അടുത്തുള്ള ഈയിടെ വാങ്ങിയ വില്ലയിലേക്ക് ബുള്ളറ്റോടിച്ച് കയറ്റി. അൽപ്പനേരം എഞ്ചിൽ ഓഫ് ചെയ്യാതെ തിരിച്ചറിയാനാകാത്ത ചിന്തകളിൽ മുഴുകിയിരുന്നു. പതിയെ പഴയ ചിന്തകളെ വകഞ്ഞ് മാറ്റിക്കൊണ്ട് പുതിയ ഒരു ജീവിതത്തിനായി മനസ്സ് സ്വയം തുടിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഞാൻ എഞ്ചിൻ ഓഫ് ചെയ്ത സ്റ്റാൻഡിലിട്ടിറങ്ങി.
കണ്ണോടിച്ചുകൊണ്ട് പുറകിലാരും പിന്തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തി. കനത്ത നിശ്വാസം അമർത്തിവിട്ടുകൊണ്ട് ഞാൻ വാതിലടച്ചു മുകളിലെ കിടപ്പുമുറിയിലേക്ക് വേഗത്തിൽ പടികൾ കയറി.
കനത്ത മഴയിൽ നനഞ്ഞുകുതിർന്ന വസ്ത്രങ്ങൾ അഴിച്ചു മാറ്റി. വസ്ത്രങ്ങളിൽ നിന്ന് ശരീരം സ്വാതന്ത്രമായപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. അരികിലുള്ള വലിയ നിലക്കണ്ണാടിയിലേക്ക് തിരിഞ്ഞു നിന്നു നോക്കി. തന്റെ നഗ്നമായ ശരീരം അതിൽ പ്രതിഫലിച്ചു. കനത്ത അഭ്യാസമുറകൾ തന്റെ ശരീരത്തിന് ഒരു പോരാളിയുടെ രുപഭാവം നൽകിരിക്കുന്നു. പക്ഷെ മുഖത്ത് അപ്പോഴും നിരാശയുടെ മൂടുപടം നിഴലിച്ചിരിക്കുന്നു. പതിയെ ഞാൻ ബാത്ത് റൂമിലേക്ക് നടന്നു.
ഷവറിലെ ജലപ്രവാഹത്തിൽ കഴിഞ്ഞതെല്ലാം ഒരു കറപോലെ ഒലിച്ചു പോകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. തണുത്ത വെള്ളം ധാരയായി ശരിരത്തിൽ പുൽകികൊണ്ട് കുളിരേകിയപ്പോൾ മനസ്സിനൊരാശ്വാസം കിട്ടി.
ബാത്ത് ഗൗണിനുള്ളിൽ ശരീരത്തെ പുതച്ചുകൊണ്ട് കിടക്കയിൽ വെട്ടിയിട്ട പോലെ വീണു. ചുമരിൽ തൂക്കിയിട്ട മന്ദഹാസത്തോടെ നിൽക്കുന്ന എന്റെ
💬 Comments
View all comments