Chapter Title : അപസർപ്പക വനിത 5
അമർത്തിവിട്ടുകൊണ്ട് ഞാൻ വാതിലടച്ചു മുകളിലെ കിടപ്പുമുറിയിലേക്ക് വേഗത്തിൽ പടികൾ കയറി.
കനത്ത മഴയിൽ നനഞ്ഞുകുതിർന്ന വസ്ത്രങ്ങൾ അഴിച്ചു മാറ്റി. വസ്ത്രങ്ങളിൽ നിന്ന് ശരീരം സ്വാതന്ത്രമായപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. അരികിലുള്ള വലിയ നിലക്കണ്ണാടിയിലേക്ക് തിരിഞ്ഞു നിന്നു നോക്കി. തന്റെ നഗ്നമായ ശരീരം അതിൽ പ്രതിഫലിച്ചു. കനത്ത അഭ്യാസമുറകൾ തന്റെ ശരീരത്തിന് ഒരു പോരാളിയുടെ രുപഭാവം നൽകിരിക്കുന്നു. പക്ഷെ മുഖത്ത് അപ്പോഴും നിരാശയുടെ മൂടുപടം നിഴലിച്ചിരിക്കുന്നു. പതിയെ ഞാൻ ബാത്ത് റൂമിലേക്ക് നടന്നു.
ഷവറിലെ ജലപ്രവാഹത്തിൽ കഴിഞ്ഞതെല്ലാം ഒരു കറപോലെ ഒലിച്ചു പോകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. തണുത്ത വെള്ളം ധാരയായി ശരിരത്തിൽ പുൽകികൊണ്ട് കുളിരേകിയപ്പോൾ മനസ്സിനൊരാശ്വാസം കിട്ടി.
ബാത്ത് ഗൗണിനുള്ളിൽ ശരീരത്തെ പുതച്ചുകൊണ്ട് കിടക്കയിൽ വെട്ടിയിട്ട പോലെ വീണു. ചുമരിൽ തൂക്കിയിട്ട മന്ദഹാസത്തോടെ നിൽക്കുന്ന എന്റെ ചിത്രത്തെ ഞാൻ നോക്കികൊണ്ട് തന്റെ പ്രിയപ്പെട്ട തലയിണയെ കെട്ടിപ്പിടിച്ച് കിടന്നു. ഉറക്കം കൺപോളകൾ തഴുകുന്നതിന്റെ പ്രതിപ്രവർത്തണമെന്നോണം, കണ്ണുകളിൽ സുഖകരമായ മൂടൽ വന്നു. മങ്ങിക്കൊണ്ടിരിക്കുന്ന എന്റെ തന്നെ ചിത്രത്തെ നോക്കി എന്റെ മനസ്സ് പറഞ്ഞു.
"...നോട്ടി ഗേൾ....".
മനസ്സറിഞ്ഞുകൊണ്ടുള്ള ഉറക്കം പിശുക്ക് കാണിക്കാതെ അനുഗ്രഹിച്ചതിനാൽ കിടക്കയിൽ നിന്നെഴുന്നേറ്റപ്പോൾ സമയം ഉച്ചയായിരുന്നു. മടികൂടാതെ ടെറസ്സിലെ തണലുള്ള ഭാഗത്ത് പഠിച്ച ആയോധന മുറകളൊന്നായി നിത്യ പരിശീലനത്തിന്റെ ഭാഗമായി ചുവടുകൾ വച്ചു. ശരീരത്തിലെ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കൈകൾക്കും കാലുകൾക്കും അമിത വേഗം കൈവരിച്ചു.
മനസ്സുകൊണ്ടും ശരീരംകൊണ്ടും നല്ലൊരു യോദ്ധാവായി മാറിരിക്കുന്ന സത്യം എന്റെ ചിന്തകളിൽ നിറഞ്ഞു. കിതപ്പോടെ ഞാൻ എന്റെ വിയർത്ത ശരീരത്തിലേക്ക് അഭിമാനത്തോടെ നോക്കി.
ഫിഡ്ജ് തുറന്ന് വെള്ളകുപ്പിയെടുത്ത് സോഫയിൽ വിരിഞ്ഞിരുന്നു. സകല ഞരമ്പുകളിലൂടെ രക്തം പാഞ്ഞൊഴുകുന്നതിനാൽ
💬 Comments
View all comments