Chapter Title : അപസർപ്പക വനിത 5
കുനിഞ്ഞ് ഹൈന്ദവ ആചാരപ്രകാരം ഇരു കണ്ണിലും തൊട്ടു.ഭക്തിപുരസ്സരമായ എന്റെ മുഖത്തേക്ക് നോക്കി ഐ ജി ചിരിച്ചു.
".....നല്ല ഭക്തയാണല്ലോ...ആരെങ്കിലും ഉപാസിക്കുന്നുണ്ടോ ...???...".
"....എല്ലാ ആഴ്ച്ചയിലും ഭദ്രകാളി ക്ഷേത്രത്തിൽ പോകാറുണ്ട്...സാർ....".
".....ഭക്തിയും ഈ ജോലിയും തമ്മിൽ ചേർന്ന് പോകുമോ എന്നറിയില്ല.......എന്തായാലും ഏ എസ് പി ജെസ്സീക്ക മൂപ്പനുമായി സഹകരിച്ച് പ്രവർത്തിക്കു.....ഓൾ ദി ബെസ്റ്റ്.....". സോണൽ ഐ ജി സനൽ രാജ് അഭിമുഖത്തിന് വിരാമമിട്ടു.
ഞങ്ങൾ ഇരുവരും എഴുന്നേറ്റു. ജെസ്സീക്ക അറ്റെൻഷനിൽ നിന്ന് ഉശിരൻ സല്യൂട്ട് നൽകി. ഞങ്ങൾ ആ മുറി വിട്ട് പുറത്തേക്കിറങ്ങി നീളൻ വരാന്തയിലൂടെ നടന്നു. കുറച്ച് നേരത്തെ നിശബ്ദ്ധത ഞങ്ങൾക്കിടയിൽ താളം കെട്ടി. ജെസ്സീക്കയുടെ മുറിയെത്തും വരെ ഞങ്ങൾ പരസ്പരം ഇന്നും ഉരിയാടാതെ നടന്നു. ജെസ്സിയുടെ മനസ്സിലും പ്രക്ഷോഭമായ പ്രതികാരത്തിന്റെ കടൽ ഇരുമ്പുന്നതായി എനിക്ക് തോന്നി.
"...വൈഗ എവിടെയാണ് താമസം.....". മുറിയിലെ വലിയ കസ്സേരയിൽ ഇരുന്നുകൊണ്ട് ജെസ്സീക്ക ചോദിച്ചു.
"....സീവ്യൂ വില്ലാസ്....".
"...ഓ....വമ്പന്മാർ താമസിക്കുന്ന സ്ഥലമാണല്ലോ......സൊ...വൈഗ വലിയ റിച്ചാണെന്ന് തോന്നുന്നു.......".
"..ഹേയ് ....എല്ലാം ലോണാണ്......ജീവിതത്തിൽ വരും ദിനങ്ങളിൽ എന്താണ് സംഭവിക്കാനറിയില്ലല്ലോ...അതോണ്ട് ഒന്നും കുറക്കണ്ടാ എന്ന് കരുതി.......".
"...കൊള്ളാം...നല്ല തിയറി......ഹഹഹഹ...". ജെസീക്ക വളരെ നിഷ്കളങ്കമായി ചിരിച്ചു. ഞാനും ആ ചിരിയിൽ പങ്കുചേർന്നു.
"...ജെസ്സി...പോലീസ് ഫയൽസ് എനിക്ക് കാണാൻ പറ്റുമോ...????. ".
"...തീർച്ചയായും.....മുഴുവൻ ഫയൽ ഇപ്പോൾ കിട്ടുമെന്ന് വിശ്വസിക്കുന്നു....അറിയാല്ലോ...നമ്മുടെ ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമത.....".
".....ജെസ്സി ഈ പോലീസ് വ്യവസ്ഥയിൽ അധികം വിശ്വസിക്കുന്നില്ല അല്ലെ.....".
"...തീർച്ചയായും.....ഒരിക്കലുമില്ല......ഈ ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമതയില്ലായ്മ്മയുടെ വിക്ട്ടിമല്ലേ ഈ ഞാൻ......പപ്പയുടെയും മമ്മിയുടെയും മർഡർ ഈ ഡിപ്പാർട്ട്മെന്റ് പുഴ്ത്തിക്കളഞ്ഞതല്ലേ.....അനാഥമായ ഏകാന്ത ജീവിതം അതാർക്കും പറഞ്ഞാൽ മനസ്സിലാവുകയില്ല......".
"..ഒരു പക്ഷെ എനിക്ക് മനസ്സിലാകും.....എന്റെ പേരന്റസും ചെറുപ്പത്തിൽ തന്നെ മരിച്ച് പോയതാണ്.....അനാഥത്വത്തെ ഇനി ശപിച്ചെട്ട് കാര്യമില്ല.....സമൂഹത്തിൽ ഇനിയും ജെസീക്കമാർ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഇറങ്ങിയേ പറ്റൂ....".
"...യെസ്.....വൈഗ യൂ ആർ റൈറ്റ്....എന്തെങ്കിലും പുരോഗതിയുണ്ടോ കേസ്സന്വേഷണത്തിൽ...???..".
"..ഇല്ല..ജെസ്സി...ചെറു അനുമാനങ്ങൾ മാത്രം.....".
"..അതെ അനുമാനങ്ങളാണല്ലോ മുന്നോട്ട് നയിക്കുന്നത്...പക്ഷെ അടുത്ത ഇരക്കായി അവൻ വേട്ട തുടങ്ങുന്നതിന് മുന്നേ നമ്മൾ അവനെ പൂട്ടണം....".
".....യെസ് ജെസ്സി....അതിനായി ക്രൈം സ്പോട്ടിലേക്ക് അസമയങ്ങളിൽ യാത്ര ചെയ്യേണ്ടി വരും.....അവിടെ കുറെ സമയം ചിലവഴിക്കേണ്ടി വരും......".
"...നമ്മുടെ
💬 Comments
View all comments