Chapter Title : അപസർപ്പക വനിത 5
ചലനങ്ങൾ നിരീക്ഷിക്കുന്ന അവനെ തിരിച്ചറിയാൻ എളുപ്പവഴി അല്ലെ.....തിയറി പഴയതാണെങ്കിലും....ഇറ്റ്സ് പവ്വർഫുൾ.....ഞാനും നിന്റെ കൂടെയുണ്ട്.....നമുക്ക് സഞ്ചരിക്കാം...കുറ്റവാളി വന്ന വഴിയിലൂടെ.....".
"..ജെസ്സി അത് വളരെ..അപകടം പിടിച്ചതാണ് ...പോരാത്തതിന് ഡോ .ശശി ജെസ്സിയെ അപകടത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുകയും ചെയ്തതിനാൽ.......".
".....ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത് എനിക്കൊരിക്കലും ഇഷ്ട്ടമല്ല.....എന്തെങ്കിലും ചെയ്യണം വൈഗ എനിക്ക്....മരണം മുന്നിൽ ഉണ്ടെന്നറിയാം....ഞാൻ പുറകോട്ടില്ല....വൈഗ.....ഒരു ഭീരുവിനെ പോലെ ഞാനൊരിക്കലും പിന്മാറില്ല.....". ജെസീക്ക നിന്ന് കിതച്ചു.
ഞാൻ ജെസീക്കയുടെ ഭാവമാറ്റം അടിമുടി ശ്രദ്ധിച്ചു. തന്നോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ അവൾ നന്നായി ആഗ്രഹിക്കുന്നുവെന്നും തന്റെ സാമിപ്യം കുടി അവളാഗ്രഹിക്കുന്നു. ജെസീക്കയുടെ ഒഫിഷ്യൽ പവ്വർ തനിക്ക് വളരെ ഉപകാരപ്രദമായിരിക്കും.
"....ജെസ്സി....ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് അവസാനത്തെ ഇര കരക്കടിഞ്ഞ സ്ഥലത്ത് പോകണം.....ബുദ്ധിമുട്ടില്ലെങ്കിൽ ജെസ്സിക്ക് എന്റെയൊപ്പം വരാം.....ആ സമയമാകുബോൾ എന്റെ വീട്ടിലേക്ക് മതി...നമ്മുക്കൊരുമിച്ച് പോകാം.....".
".....വൈഗയുടെ വില്ലയുടെ അഡ്ഡ്രസ്സ് ....".
"..42 .ബി. സീവ്യൂ വില്ലാസ് .....".
"...രാത്രി പതിനൊന്നരക്ക് അപ്പോൾ അവിടെ കാണാം...".
"...ജെസ്സി ഞാനിറങ്ങുന്നു.....പറ്റുമെങ്കിൽ മിസ്സിങ്ങായ പെൺകുട്ടികളുടെ വിവരങ്ങൾ കൊണ്ടുവരുകയാണെങ്കിൽ ഉപകാരപ്രദമാകും....".
"... വൈഗക്കത് ഡാർക്ക് ലോയുടെ സെർവറിൽ നിന്ന് കിട്ടും......കുറച്ച് കഴിഞ്ഞാൽ ഐഷാ പോക്കർ സെർവറിൽ അപ്‌ലോഡ് ചെയ്യാനായി വരുന്നുണ്ട്....".
"... ഗുഡ്ഡ്....സീ യൂ ....".
അധികമൊന്നും പറയാതെ ജെസ്സിക്കയുടെ മുറിവിട്ട് പുറത്തേക്കിറങ്ങി. വരാന്തയിലൂടെ നടന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തേക്കെത്തി. വണ്ടിയുടെ സീറ്റിൽ കയറി കിക്ക് സ്റ്റാർട്ട് ചെയ്തു. പതിയെ ആ പോലീസ് ആസ്ഥാനം അടങ്ങുന്ന മതിൽകെട്ടിൽ നിന്നും നിരത്തിലേക്കിറങ്ങി. രാവിലെ മുതൽ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു വെജിറ്റേറിയൻ റസ്റ്റോറന്റിൽ കയറി. ഓഡർ നൽകിയതിന് ശേഷം ഞാൻ ആ പരിസരമാകെ വീക്ഷിച്ചു. റസ്റ്റോറന്റിന്റെ പരിസരത്തിൽ നന്നേ തിരക്ക് കുറവായിരുന്നു. ഭക്ഷണം കഴിക്കാനാണെങ്കിൽ ഉള്ളിൽ രണ്ട് ഫാമിലി മാത്രമേ ഉള്ളു. അതിനാൽ ഭക്ഷണം പെട്ടെന്ന് വരുകയും വിശപ്പിന്റെ ആധ്യക്യത്താൽ പെട്ടെന്ന് തന്നെ കഴിച്ചുകൊണ്ട് മുഴുവനാകും മുന്നേ അതെ ഓർഡർ വീണ്ടും ചെയ്തു. ഓർഡർ എടുക്കാൻ വന്ന ജീവനക്കാരൻ എന്നെ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു. അഭ്യാസമുറകൾ കഠിനമായി പരിശീലിക്കാൻ തുടങ്ങിയതിൽ പിന്നെ ഭക്ഷണത്തിന്റെ ഞാൻ അളവ് കൂട്ടിരുന്നു. അതിന്റെ ചിലയടയാളങ്ങൾ ശരിരത്തിൽ കണ്ടുതുടങ്ങിട്ടുണ്ട് താനും.
ഭക്ഷണം
💬 Comments
View all comments