0%

Chapter Title : അപസർപ്പക വനിത 5

വരുന്ന ഇടവേളയിൽ ഞാൻ വണ്ടി പാർക്ക് ചെയ്യുന്നിടത്തേക്ക് നോക്കി. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഒരു റോട്ട് വീലർ ഇനത്തിൽപെട്ട നായ എന്റെ ബുള്ളറ്റിന്റെ അരികിൽ നിന്ന് മണപ്പിക്കുന്നു. ഇത്രയും അപകടകാരിയായ നായയെ ആരാണ് അലക്ഷ്യമായി തുറന്നിട്ടിരിക്കുന്നത്. സാധാരണ അത്തരം ഇനത്തിന്  കാണുന്നതിൽ കവിഞ്ഞ വലിപ്പവും പോരാത്തതിന് അതിന്റെ  കറുത്ത നിറവും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.

ഹെഡ്‌ലൈറ്റിന്റെ അടുത്ത് ഞാൻ വച്ചിരുന്ന മുഖം മറക്കാൻ ഉപയോഗിച്ചിരുന്ന എന്റെ പ്രിയപ്പെട്ട കറുത്ത കർച്ചീഫ് നായ വലിച്ചെടുത്തു. എന്റെ മനസ്സിൽ അപകടം മണത്തു. ഞാൻ പെട്ടെന്നെഴുന്നേറ്റ് അതിന്റെ അടുത്തേക്ക് പോകാനായി ഡോറിനടുത്തെത്തി. പെട്ടെന്നായിരുന്നു അന്തരീക്ഷത്തിൽ കനത്ത ചൂളം വിളി ഉയർന്നത്. ക മ്പി കു ട്ടന്‍.നെ റ്റ് ആ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ അതിന്റെ പരമാവധി വേഗതയിൽ അടുത്തുള്ള വെളുത്ത സിഫ്റ്റ് കാറിനടുത്തേക്ക് കടിച്ച്പിടിച്ച കർച്ചീഫുമായോടി. ആ ഭീകരനായ  നായ കയറിയതും വാതിലടച്ച് വെളുത്ത സിഫ്റ്റ് നായ ടയറുകൾ നിലത്തുറച്ചുകൊണ്ട് കനത്ത ശബ്‌ദം മുഴക്കിക്കൊണ്ട് മുന്നോട്ട് പാഞ്ഞു.

ഞെട്ടി തരിച്ച് നിന്ന എനിക്ക് അതിന്റെ പുറകെ പിന്തുടർന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി. ആ വളവ് കഴിഞ്ഞാൽ നാലും കൂടി കവലയാണ്. അതിനിരുവശവും അനേകം ഹൌസിങ്ങ് കോളനികളും ഉള്ളതിനാൽ കണ്ടുപിടിക്കാൻ അതീവ ദുഷ്കരമാണ്. എന്തായാലും ശത്രുവിനെ ഇപ്പോൾ വിട്ട് പിടിക്കുന്നതാണ് ബുദ്ധി. കാരണം പിന്തുടരുന്നുണ്ടെന്നറിഞ്ഞാൽ അവൻ പിന്നെ മാളത്തിലൊളിക്കും. പ്രധാന കാരണം ഈ ജനത്തിരക്കിൽ അവനെ കിട്ടിയാൽ തന്നെ വധിക്കാനും സാദ്ധിക്കില്ല. അവന് പൂർണ്ണ സ്വാതന്ത്രം ഇന്ന് കൊടുക്കാം. രാത്രിയുടെ മറവിൽ അവനൊരു അന്ത്യകൂദാശ.

അപകടകരമായ കൊലപാതകി അടുത്തുണ്ടെന്ന വസ്തുത എന്നിൽ ഭ്രാന്തമായ ആനന്ദം ഉളവാക്കി. ഞാൻ ഫോൺ എടുത്ത് ഡാർക്ക് ലോയുടെ ഇൻഡക്സ് പരതി. അതിൽ കണ്ട എ എസ് പി ജെസീക്കയുടെ നമ്പറിലേക്ക് വിളിച്ചു.

"...ഹലോ...എ എസ് പി ജെസീക്ക ഹിയർ.......". ജെസീക്കയുടെ മനോഹരമായ ശബ്ദം ഒഴുകിയെത്തി.

വളരെ ചുരുങ്ങിയ വാക്കുകളിൽ ജെസീക്കയുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു. പ്രതിയെ തിരിച്ചറിയാൻ കവലയിലുള്ള ക്യാമറ ഫുട്ടേജ്ജുകൾ ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞു. ജെസ്സീക്ക വളരെ പെട്ടെന്നെടുത്ത് വരാമെന്ന് പറഞ്ഞു. ഫോൺ സംഭാഷണം പെട്ടെന്നവസാനിപ്പിച്ച് ഞാൻ കൗഡറിലെക്ക്

💬 Comments

View all comments