0%

Chapter Title : അപസർപ്പക വനിത 5

തിരിഞ്ഞു. ക്യാഷിലിരിക്കുന്ന മദ്ധ്യവയസ്സ് താണ്ടിയ നരച്ച താടി വച്ച ആൾ സ്തംഭിതനായി ഇരിക്കുന്നു.

".....ഇപ്പോൾ  കണ്ട കറുത്ത നായ ആരുടേതാണെന്നറിയുമോ....???". ഞാൻ ശബ്ദം കടുപ്പിച്ച് ചോദിച്ചു.

"....ഇല്ല മാഡം....ആദ്യമായാണ് അതിനെ ഞാൻ കാണുന്നത്.....". അയാൾ അൽപ്പം ഭയത്തോടെ പറഞ്ഞു.

"..ഉം....". കനത്തിൽ മൂളികൊണ്ട് ഞാൻ ടേബിളിലേക്ക് നടന്നു.

അതിവേഗം വന്ന ഭക്ഷണം മുഴുവൻ കഴിച്ച് കൈ കഴുകി തിരികെ ടേബിളിൽ വന്നിരുന്നു. അപ്പോഴാണ് ഈ സംഭവം ഷേർളി മേഡത്തെ അറിക്കാമെന്ന് തോന്നിയത്. ഫോണെടുത്ത് മാഡത്തിന്റെ നമ്പർ ഡയൽ ചെയ്തു.

"..വൈഗ...പറയൂ....".

ഞാൻ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ പറഞ്ഞു. പറയുന്ന ഒരോ വാക്കും അവർ ശ്രദ്ധിച്ച് കേഴ്ക്കുന്നുണ്ടായിരുന്നു. ചില സംശയങ്ങൾ എന്നോട് ആരായുകയും ചെയ്തു.

"...വൈഗ അവിടെ തന്നെ വെയ്റ്റ് ചെയ്യൂ...കാദറിക്ക ഉടനെ അവിടേക്ക് വരും.....എന്നിട്ട് തീരുമാനിക്കാം....പറ്റുമെങ്കിൽ ആ റസ്റ്റോറന്റിന് റും ഫെസിലിറ്റി ഉണ്ടെങ്കിൽ അതെടുത്ത്  വെയ്റ്റ് ചെയ്യൂ.... വീ റീച്ച് യൂ സൂൺ ....".

"....യെസ് മേഡം....".

സംഭാഷണം കട്ടായി.  മുന്നിൽ കൊണ്ട് വച്ച ബില്ല്  കൊടുക്കാനായി കൗണ്ടറിലേക്ക് ചെന്നു. ബാക്കി വാങ്ങി പരിസരമാകെ ഒന്നുകൂടി വീക്ഷിച്ചു.

"...മേഡം പോലീസ്സിലാണോ...???". കൗണ്ടറിലിരിക്കുന്ന ആൾ അൽപ്പം പേടിയോടെ ചോദിച്ചു.

" ...അതെ....ഇനിയെങ്ങാനും ആ നായയെ കണ്ടാൽ ഈ നമ്പറിലേക്ക് അറിയിക്കുക ....". അവിടെ ഉള്ള ടിഷ്യു പേപ്പറിൽ എന്റെ നമ്പർ എഴുതി കൊടുത്തു.

"..തീർച്ചയായും....". അയാൾ അത് വാങ്ങി മേശ വലിപ്പിൽ വച്ചു. ഞാൻ ചെറിയ മന്ദഹാസം നൽകി.

"...ഇവിടെ മുറി വേക്കൻഡുണ്ടോ....????".

"...ഉണ്ട് മേഡം...മുറി ബുക്കിങ്ങിങ്ങ്‌ അങ്ങ്  അപ്പുറത്തെ റിസപ്‌ഷനിലാണ്.....". അയാൾ വലതു വശത്തേക്ക് ചൂണ്ടികാണിച്ചു.

ഞാനവിടേക്ക് നടന്നു. അത്യാവശ്യം മനോഹരമായി വസ്ത്രധാരണം നടത്തിയ ഒരു സ്ത്രീ എഴുന്നേറ്റ് നിന്നു. ലഗ്ഗേജൊന്നും ഇല്ലാതെ നടന്ന വരുന്ന എന്നെ അത്ഭുതത്തോടെ നോക്കി.

"..ഒരു മുറി വേണമല്ലോ....".

".....ഇതിൽ ഒന്ന് ഫിൽ ചെയ്യൂ...മേഡം ...". റിസപ്‌ഷനിസ്റ്റ് വലിയ രജിസ്റ്റർ മുന്നിലേക്ക് വച്ചു.

ആ വലിയ രജിസ്റ്ററിൽ ഞാൻ വിലാസം എഴുതേണ്ട കോളത്തിൽ എ എസ് പി ജെസ്സീക്കയുടെ പേരാണ് കൊടുത്തത്. വിലാസം ശ്രദ്ധിച്ച റിസപ്‌ഷനിസ്റ്റ് അഡ്രസ്സ് പ്രൂഫ് ചോദിച്ചതേ ഇല്ല. ലിഫിറ്റിൽ

💬 Comments

View all comments