Chapter Title : അപസർപ്പക വനിത 5
ആക്രമണം നടത്തിയതാകുമോ ???.
എന്തായാലും ലൂസിഫർ അവന്റെ നേർക്ക് വരുന്ന അന്വേഷണം തിരിച്ചറിഞ്ഞിരിക്കുന്നു. തോക്കുധാരികൾ അവന്റെ ചൊൽപ്പടിക്ക് ഇപ്പോഴും ആജ്‌ഞ അനുസരിക്കാൻ തയാറായി നിൽക്കുന്നു. അപകടകരമായ ഈ കേസ്സുമായി മുന്നോട്ട് പോകുന്നതിനിടയിൽ മരണം ഏതു നിമിഷവും പ്രതീക്ഷിക്കാം. സ്വന്തം ജീവൻ ബലികൊടുത്തതാണെങ്കിലും എനിക്ക് ഈ സമൂഹത്തിലെ ദുഷിച്ച കറുത്ത കരങ്ങൾക്ക് അറുതി വരുത്തിയെ മതിയാകൂ.
മറ്റൊരു വസ്തുത ഈ കൊലപാതകപരമ്പരകൾ സാത്താൻസേവാ ഉപാസകനായ ലൂസിഫർ അല്ലെങ്കില്ലോ എന്നുള്ളതാണ്, കാരണം സാത്താൻ സേവ നടത്തുന്നവരിൽ ഇങ്ങനെയുള്ള കൊലപാതകം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
അപ്പോൾ ലൂസിഫർ അല്ലെങ്കിൽ കൊലയാളി ആരാകും ????.
ഒരു പക്ഷെ മാനസ്സീകരോഗം ബാധിച്ച ഒരു സീരിയൽ കില്ലർ ?????
ഈ കൊലപാതകങ്ങൾ ഒക്കെയും ഒരു മാനസിക രോഗം ബാധിച്ച ഒരുവനാണോ, അതോ ഒരു കൂട്ടമോ ചെയ്തതായിരിക്കാനായിരിക്കും സാദ്ധ്യത. പക്ഷെ ഇത്രക്കും സമർത്ഥമായി വളരെ ക്ലാസ്സിക്കായി ഇത് പോലെ കൊലപാതകം നടത്താൻ ഒരു കൂട്ടത്തിന് ചെയ്യാൻ സാദ്ധിക്കില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇതിനകം അതിലെ കൂട്ടാളികളിലേതെങ്കിലൊരുവൻ പിഴവ് വരുത്താൻ സാദ്ധ്യതയേറെയാണ്. അത് ഇത് വരെ ഉണ്ടായിട്ടില്ല താനും. അതിനാൽ കൊലപാതകം ഒറ്റക്ക് ചെയ്തതാകുമോ.
ഈശ്വരാ....ഒരു സീരിയൽ സൈക്കോപാത്ത് കില്ലർ..... അതിനായുള്ള ചാൻസസ്സ് ഏറെയാണ്.
എന്റെ നെഞ്ചിനകത്ത് ഉൾകിടുക്കം പുളഞ്ഞുപോയി. കൊലയാളി മനോരോഗം ബാധിച്ചവനും കൂടാതെ അതിസമർത്ഥനും എന്നത് പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു. നിയമത്തിന് കണ്ടുപിടിക്കാൻ സാദ്ധിക്കാത്ത ഈ കൊലപാതകങ്ങൾ നടത്തുബോഴും അവനിൽ വർദ്ധിച്ച് വരുന്ന ആത്മവിശ്വാസമാകുന്നു അതിനേക്കാൾ അപകടകരമാകുന്ന വസ്തുത. അതിനാലായിരിക്കും ഈ കൊലപാതകങ്ങൾക്കിടയിലുള്ള ഇടവേളകൾ കുറയുന്നത്. എന്തായിരിക്കും അവന്റെ മോട്ടിവ്. എന്റെ ചിന്തകൾ പെരുകുകയാണല്ലോ.
സാത്താൻ സേവയുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കുന്ന ലൂസിഫർ ഒരു വശത്ത്. മറുവശത്ത് ഉറപ്പായില്ലെങ്കിലും ഒരു സൈക്കോപാത്തായ സീരിയൽ കില്ലർ. വരും ദിനങ്ങൾ അനേകം സമസ്സ്യകളായി എന്റെ തലച്ചോറിനെ ചൂട് പിടിപ്പിക്കുമെന്നുറപ്പ്.
ഞാൻ പവിഴപുറ്റുകൾക്കിടയിലൂടെ പതിയെ ഊളയിട്ട് നീങ്ങി. അൽപ്പം ദൂരെയായി ചെറിയ മീനുകൾ കൂട്ടമായി പവിഴപ്പുറ്റിലേക്ക് പാഞ്ഞ് കയറിപ്പോകുന്നു. അതെന്റെ എന്റെ ശ്രദ്ധ അവിടേക്ക് ആകാശിച്ചു. കുറച്ച് കഴിഞ്ഞ് വലിയ മീൻ അവിടേക്ക് സാവധാനം വന്ന് പവിഴപ്പുറ്റുകൾക്ക് ചുറ്റും വലം വയ്ക്കുന്നു.
💬 Comments
View all comments