Chapter Title : അപസർപ്പക വനിത 5
ചെറിയ മീനുകൾ പവിഴപ്പുറ്റിനുള്ളിലേക്ക് കയറിയതിനാൽ ആ വലിയ മീൻ അക്ഷമനാണെങ്കിലും അവൻ ശ്രദ്ധാപൂർവ്വം അതിനെ വലം വച്ചുകൊണ്ടിരുന്നു. കഠിനമായ നിരീക്ഷണത്തിനവസ്സാനം ആ മീൻ വലിയ വാല് വച്ച് ആ പവിഴപ്പുറ്റിലേക്ക് ആഞ്ഞടിച്ചു. പരിഭ്രാന്തരായ ചെറിയ മീനുകൾ അവിടെനിന്ന് ഏറ്റവും വലിയ ദ്വാരത്തിലൂടെ പുറത്ത് ചാടി. നിമിഷനേരം കൊണ്ട് ആ ചെറിയ മീനുകളെ അവൻ അകത്താക്കി.
എന്റെ ചിന്തയിൽ പെട്ടെന്നൊരുപായം തോന്നി. ഡാർക്ക് ലോയുടെ അന്വേഷണങ്ങൾ കൊലയാളി അതി വിദ്ധക്തമായി പിന്തുടരുന്ന് മനസ്സിലാക്കുന്നു. അതിനാൽ കുറ്റക്യത്യങ്ങൾ നടന്ന സ്ഥലത്തേക്ക് അന്വേഷണവുമായി അസമയങ്ങളിൽ കടന്നു ചെന്നാൽ ആൾക്കൂട്ടങ്ങളില്ലാത്തതിനാൽ പിന്തുടരുന്ന ആ വ്യക്തിയെ ഒരു പക്ഷെ തിരിച്ചറിയാൻ സാദ്ധിച്ചെക്കാം. നേരത്തെ വലിയ മീൻ ചെറുമീനുകൾ പിടിച്ച അതെ തിയറി പ്രയോഗിക്കുകയാണെങ്കിൽ സമയവും സന്ദർഭവും ഒത്തുചേർന്നാൽ കൊലയാളി വലക്കകത്ത് തന്നെ. എന്തായാലും ഒന്ന് പ്രയോഗിച്ച് കളയാം എന്നുറപ്പിച്ച് ഞാൻ കരയിലേക്ക് നീന്തി.
അന്തിവെയിൽ പതുക്കെ നിഴലിക്കുന്ന നിഴലിക്കുന്ന കാർമേഘങ്ങളിലേക്കലിയാൻ തുടങ്ങി. ആ അന്തരീക്ഷത്തിലേക്ക് തികച്ചും ആത്മവിശ്വാസത്തോടെ നീന്തി കയറിവന്ന കടലിലേക്ക് ഞാൻ നോക്കി. അലറി വരുന്ന തിരകൾക്കുള്ളിൽ എത്രയോ നിഗുഢതകൾ ഒളിച്ചിരിക്കുന്നുണ്ടാകും. സത്യം തേടിയുള്ള ഏതൊരു സഞ്ചാരിക്കും മുന്നിലേക്ക് ഒരു പക്ഷെ ആ നിഗുഢതകൾ വെളിപ്പെട്ടേക്കാം. ഈ കേസ്സും ഈ അനന്തമായ മഹാസാഗരം പോലെയല്ലേ. അടിസ്ഥാനപരമായി ചിട്ടയായ ചിന്തകളും അനുമാനങ്ങളും ആയിരിക്കും ഇനി കേസ്സിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
സിഗരട്ടെടുത്ത് ചുണ്ടിൽ വച്ച് ലൈറ്റർ കൊണ്ട് അതിനെ കൊളുത്തി കൊണ്ട് പുകച്ചരുളുകൾ അന്തരീക്ഷത്തിലേക്ക് പരത്തിവിട്ടു. ചിന്തകളിൽ നേരത്തെ വായിച്ചറിഞ്ഞ വസ്തുതകൾ ഫ്രെയിം ബൈ ഫ്രയിമായി മുന്നിലേക്ക് വന്നു. ക്രിമിനൽ സൈക്കോളജിയിൽ ചിന്തിക്കുബോൾ പലഭാഗത്തും വ്യക്തമായ അനേകം മിസ്സിങ്ങ് ലിങ്കുകൾ. കുറ്റവാളിയിലേക്ക് ഒരു ചിലന്തിയെ പോലെ വല കോർത്ത് മുന്നോട്ട് പോകണം. ആദ്യദിനങ്ങളിൽ കിട്ടിയ വിവരങ്ങളിൽ ഒന്ന് സഞ്ചരിക്കണം. ഇരകളുടെ ശരീരഭാഗങ്ങൾ അടിഞ്ഞ സ്പോട്ട് ഒന്ന് പരിശോധിക്കണം. ഒരു പക്ഷെ എന്തെങ്കിലും പിടിച്ച് കയറാൻ വല്ല തെളിവും കിട്ടിയാലോ. എന്തായാലും കാദറിക്കയെ സഹായത്തിന് വിളിക്കാം.
മണലിൽ കാലുകൾ വച്ച് തലോടിക്കൊണ്ട് ഞാൻ തിരിച്ച് വില്ലായിലേക്ക് നടന്നു. പുറത്തുള്ള ബാത്ത്‌റൂമിൽ കയറി ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽതരികളെ ഒഴുക്കി കളഞ്ഞുകൊണ്ട്
💬 Comments
View all comments