Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]
അപസര്‍പ്പക വനിത - 04
Apasarppaka vanitha Part 4 bY ഡോ.കിരാതന് | Click here to read previous parts
പഴയ ഒരു യെസ്ഡി ബൈക്കോടിച്ച് മാസ്റ്റര്‍ എന്റെ അരികിലേക്ക് എത്തി. വണ്ടി സ്റ്റാന്റില്‍ വച്ച് മാസ്റ്റര്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അയഞ്ഞ ഖദര്‍ ജുബ്ബയും ജീന്‍സ്സുമായിരുന്നു മാസ്റ്ററുടെ വേഷം. നരച്ച രോമങ്ങള്‍ നിറഞ്ഞ ഷേവ് ചെയ്യാത്ത മുഖവും, സ്വര്‍ണ്ണ കണ്ണടയും അദ്ദേഹത്തിന്റെ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നു.
"..മിസ്സ് വൈഗ അയ്യങ്കാര്‍....കുറേ നേരമായോ വന്നീട്ട്...".
"...ഇല്ല മാസ്റ്റര്‍...ഇപ്പോള്‍ എത്തിയതേ ഉള്ളൂ....".
"..വരൂ...മുകളിലേക്ക് പോകാം....ഡോ. ശശി നമ്മളേ വെയ്റ്റ് ചെയ്യുകയായിരിക്കും..."
"..ശരി മാസറ്റര്‍....".
ഞാന്‍ മാസ്റ്ററുടെ പുറകെ നടന്നു. ലിഫ്റ്റ് തുറന്ന് പിടിച്ച് മാസ്റ്റര്‍ എനിക്കായി സ്വാഗതമോതി. ചിരിച്ചുകൊണ്ടകത്തേക്ക് കയറുബോള്‍ മാസ്റ്റര്‍ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. വളരെ വേഗത്തില്‍ ഞങ്ങളെ വഹിച്ചുകൊണ്ട് ലിഫ്റ്റ് ഡോ.ശശി താമസിക്കുന്ന നിലയിലെത്തി.
ഫ്ലാറ്റിന്റെ ഡോര്‍ ബെല്ലടിച്ച് ഞങ്ങള്‍ കുറച്ച് നേരം പുറത്ത് വെയ്റ്റ് ചെയ്തു. വാതില്‍ തുറക്കണ്ട സമയം കഴിഞ്ഞീട്ടും തുറക്കാതെയായപ്പോള്‍ ഓവര്‍ ജാക്കറ്റിന്റെ പിസ്റ്റള്‍ വിരല്‍ കൊണ്ട് തഴുകി. മനസ്സിലെ ചിന്തകള്‍ പെരുകിയുണര്ന്നു. ഡോ. ശശി വാതില്‍ തുറക്കാനായി താമസ്സിക്കുന്നു. ഇനി അദ്ദേഹത്തിനെന്തെങ്കിലും പറ്റീരിക്കുമോ. ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു മടി. ഇനി അതെങ്ങാനും അബദ്ധമായലോ എന്ന ചിന്ത എന്നെ പുറകോട്ട് വലിച്ചു.
വാതില്‍ തുറന്നു. പ്രസന്ന വദനനായി മുന്നില്‍ ഡോ.ശശി.
"...മാസ്റ്റര്‍ വരൂ...വൈഗ...വരൂ..പ്ലീസ്സ് കം...". ഡോക്ട്ടര്‍ സ്വാഗതമോതി.
ഞാന്‍ എന്റെ ബൂട്ടഴിക്കാന്‍ നോക്കിയപ്പോള്‍ ഡോക്ട്ടര്‍ വേണ്ടെന്ന് വിലക്കി. എന്റെ കണ്ണുകള്‍ ഡോക്ട്ടറുടെ ചുളിവ് വീണ വസ്ത്രത്തിലും കൂടാതെ അല്‍പ്പം വിയര്‍ത്ത ശരീരമാകെയായി മൊത്തത്തില്‍ ഉഴിഞ്ഞു. എന്തോ അദ്ദേഹത്തിന് പരിഭ്രമം പോലെ ഉണ്ടെന്നെനിക്ക് തോന്നി. എതൊരാണിനും ഉള്ളിലെ പരിഭ്രമങ്ങള്‍ മറ്റൊരാണിന്റെ മുന്നില്‍ ഒളിച്ച് വയ്ക്കാന്‍ സാധിച്ചേക്കുമെങ്കിലും, പക്ഷേ അയാളെ സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് അതെളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളു.
മാസ്റ്റര്‍ ഉള്ളിലേക്ക് കയറി സോഫയില്‍ വിശാലമായിരുന്നു. ഞാന്‍ ഡോക്ട്ടറുടെ അംഗചലനങ്ങള്‍ വീക്ഷിച്ച് മാസ്റ്ററുടെ എതിര് വശത്തിരുന്നു.
"...നിങ്ങള്‍ ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല.....". ഡോക്ട്ടര്‍ ചെറു പരിഭ്രമം മറച്ചുകൊണ്ട് ചിരിച്ചു.
"..എന്തു പറ്റി...ശശി...വേറേ എന്തെങ്കിലും അപ്പോയിന്റ്മെന്റുണ്ടോ...". മാസ്റ്റര്‍ ശശിയെ നോക്കി ചിരിച്ചു.
"...എയ്...അങ്ങനെയോന്നുമില്ല...ങ്ങാ...വൈഗ ആ മൊബൈലുകള്‍...ഇങ്ങു തരൂ........ഞാനൊന്നിതില്‍ പരതട്ടെ..നിങ്ങളിരിക്കൂ .ഞാനിപ്പോള്‍ വരാം...ഇപ്പോ തന്നെ വരാം.". ഡോക്ട്ടര്‍ അവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് എന്റെ കയ്യില്‍ നിന്ന് മൊബൈലുകള്‍ ഇട്ട കവര്‍ വാങ്ങി അകത്തേക്ക് പോയി.
എനിക്കെന്തോ പന്തിക്കേട് മണത്തു. എതോ

💬 Comments
View all comments