Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]
ആണ്.
"...എന്താണ് വൈഗ....വലിയ നിരീക്ഷണത്തിലാണല്ലോ.....". മാസ്റ്റര്‍ എന്റെ പുറകില്‍ വന്നത് ഞാനറിഞ്ഞില്ല.
"...എയ്...അങ്ങനെയൊന്നുമില്ല...മാസ്റ്റര്‍....".
"....ചെരിപ്പും ഗ്ലാസ്സുകളും കണ്ടപ്പോള്‍ ....എന്തേ.....നീ പകച്ചുപോയോ.....".
ഞാന്‍ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.
"...എങ്കില്‍ നീ വിട്ട് കളഞ്ഞ ഒരു സംഭവം ഞാന്‍ പറയട്ടെ.....".
ഞാന്‍ ജിജ്ഞാസയോടെ മാസ്റ്ററേ നോക്കി.
"...വൈഗ....അദ്ദേഹത്തിന്റെ കബ്യൂട്ടര്‍ ഇരിക്കുന്ന മുറിയിലേക്ക് നോക്കൂ.....അവിടെ ഒരു വാനിറ്റി ബാഗ് കണ്ടോ......അതില്‍ അല്‍പം പുറത്തേക്ക് നില്‍ക്കുന്ന പൊളിത്തീന്‍ കവര്‍ നീ ശ്രദ്ധിക്കൂ.....".
എന്റെ അസ്വസ്തമായ മനസ്സ് ആ വാനിറ്റി ബാഗ് കണ്ടതും പുകയാന്‍ തുടങ്ങി. അതിനാല്‍ കൂടുതലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
"....ആ കവറില്‍ ചുവന്ന അക്ഷരത്തില്‍ രേഘപ്പെടുത്തിയ അക്ഷരം കണ്ടോ.....".
ഞാന്‍ അതിലേക്ക് സൂക്ഷിച്ച് നോക്കി. അതേ അത് പോലീസ്സ് എന്ന് എഴുതിയതിന്റെ ആദ്യത്തെ അക്ഷരമായിരുന്നു. ഞാന്‍ മാസറേ നോക്കി.
"...വൈഗ ..അതൊരു പോലീസ്സുകാരിയാണ്....നീ വിചാരിക്കുന്നത് പോലെ ഡോക്ടറുടെ കാമുകിയാവാനൊന്നും വഴിയില്ല.....കേട്ടോ...". മാസ്റ്റര്‍ ചിരിച്ചു.
"...അതിന്...അതിന്...ഞാനങ്ങനെ...". ഞാന്‍ വാക്കുകള്‍ കിട്ടാതെയലഞ്ഞു.
"....ഹഹഹഹ...നിന്റെ കൊടിയ പ്രേമം ഇപ്പോള്‍ ഡോക്ട്ടര്‍ മാത്രമേ അറിയാത്തതുള്ളൂ....". മാസ്റ്റര്‍ കളിയാക്കുന്ന പോലെ തമിഴില്‍ എതോ പാട്ടിന്റെ വരികള്‍ മൂളികൊണ്ട് ചിരിച്ചു. ഞാന്‍ നാണം കൊണ്ട് തല കുനിച്ചു. ഞാനും ഒരു സ്ത്രീയാണെന്ന തോന്നല്‍ എന്നിലേക്ക് നുഴഞ്ഞ് കയറിയത് പോലെ.
"...വൈഗ...നിന്റെ പിസ്റ്റള്‍ ഇങ്ങു തരൂ......" മാസ്റ്റര്‍ വാങ്ങാനായി കൈ നീട്ടി.
ഞാന്‍ ഓവര്‍ ജാക്കറ്റിനുള്ളില്‍ നിന്ന് പിസ്റ്റള്‍ എടുത്ത് മാസ്റ്റര്‍ക്ക് കൊടുത്തു. മാസ്റ്ററ്- അതു വാങ്ങി പരിശോദിച്ചു.
"...വൈഗ നീ ഈ പിസ്റ്റള്‍ പിടിച്ച് ഒന്ന് എയിം ചെയ്യൂ.....". മാസ്റ്റര്‍ പിസ്റ്റള്‍ എനിക്ക് തിരികെ നീട്ടികൊണ്ട് പറഞ്ഞു.
ഞാന്‍ മാസ്റ്റര്‍ പറഞ്ഞത് ശിരസ്സാവഹിച്ച് കാലുകള്‍ തറയില്‍ അമര്‍ത്തി വച്ച് പിസ്റ്റള്‍ കൈയ്യിലൊതുക്കി കൈമുട്ടുകള്‍ നിവര്‍ത്തി നീട്ടിപ്പിടിച്ചു. പിസ്റ്റള്‍ ഫയര്‍ ആകുബോള്‍ വരുന്ന റീക്കോയില്‍ താങ്ങാനായി നട്ടെല്ലിനെ അല്‍പ്പം ശ്വാസപ്പിടിച്ച് വിടര്‍ത്തി.
"...വെല്‍....വൈഗ....യുവര്‍ ഹോഡിങ്ങിങ്ങ് പൊസിഷന്‍ ഈസ് ഗുഡ്....". മാസ്റ്റര്‍ വന്ന് പുറകിലൂടെ കൈകള്‍ എന്റെ ഇരുവശത്തിലൂടെ പിസ്റ്റള്‍ ഇരിക്കുന്ന കൈകളില്‍ അമര്‍ത്തി വച്ചു.
"....ഒരു ലക്ഷ്യത്തിലേക്ക് വെടിയുണ്ട കൊള്ളിക്കാന്‍ പ്രാക്ടീസ്സുള്ള എതു സാധാരണക്കാരനും സാദ്ധിക്കും.....പക്ഷേ ആ ലക്ഷ്യം തുടുക്കുന്ന ജീവനാണെങ്കില്‍...".
മാസ്റ്റര്‍ വികാരഭരിതനായി. അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. ശ്വാസോച്ഛാസത്തിന്റെ വേഗത വര്‍ദ്ധിച്ചു.
"...ആ നിമിഷ നേരത്തിനുള്ളില്‍ ആ ലക്ഷ്യത്തില്‍ നില്‍ക്കുന്ന ശത്രുവിന്റെ ജീവനെടുക്കണോ അതോ പരിക്കേല്‍പ്പിക്കണോ എന്ന ചിന്ത നമ്മളെ ഭരിക്കും....അധികം സമയമെടുക്കരുത്....ഓരോ നിമിഷവും വിലയേറിയതാണ്.....ഇനി ജീവനാണ് എടുക്കുന്നതെങ്കില്‍ ഫയര്‍
💬 Comments
View all comments