Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]
പായുന്ന പോലെ.
ഡോ. ശശി തിരിഞ്ഞ് എന്റെ ടാബിനായി കൈ നീട്ടി. ഞാനത് ഓവര്‍ ജാക്കറ്റില്‍ നിന്ന് പുറത്തെടുത്ത് കൊടുത്തു. അദ്ദേഹം കബ്യൂട്ടറില്‍ കണക്റ്റ് ചെയ്ത് ഡാറ്റകള്‍ ടാബിലേക്ക് കോപ്പി ചെയ്തു.
"...വൈഗ...നിന്റെ ടാബിലേക്ക് ഈ ഫോണില്‍ നിന്ന് സംസാരിച്ചവരുടെ ടവര്‍ ലൊക്കേഷനും അഡ്രസ്സും ആവശ്യമായ എല്ലാ വിവരണങ്ങളും കോപ്പി ചെയ്തീട്ടുണ്ട്.....ആള്‍ ദ വെരി ബെസ്റ്റ് അയേണ്‍ ബട്ടര്‍ഫ്ലൈ...". ടാബ് തിരിച്ചേല്‍പ്പിച്ച് എനിക്ക് ഹസ്തദാനത്തിനായി കൈ നീട്ടി.
"...താങ്ക്യൂ ഡോക്ട്ടര്‍.....". ഡോക്ട്ടറുടെ കയ്യിലേക്ക് കൈകൊടുത്ത് ഹസ്തദാനം ചെയ്തു. പക്ഷേ ഡോക്ട്ടര്‍ കൈ വിടാതെ തന്നെ നിന്നു.
"...വൈഗ....എനിക്ക് നിന്റെ ഒരു ഹെല്‍പ്പ് ആവശ്യമുണ്ട്.....".
"...പറയൂ ഡോക്ട്ടര്‍....". ഞാന്‍ അതിശയത്തോടെ പറഞ്ഞു.
"..ഒക്കെ.....ജെസ്സി....". ഡോക്ട്ടര്‍ ഉറക്കെ വിളിച്ചു. ഡോക്ട്ടറുടെ ഒപ്പം മുറിയിലുള്ള സ്ത്രീയെ ആണ് വിളിക്കുന്നതെന്ന് മനസ്സിലായി.
വാതില്‍ തുറന്ന് ഒരു സുന്തരിയായ യുവതി കടന്നു വന്നു. അപാരമായ തീക്ഷ്ണതയുള്ള വെള്ളാരം കല്ലുപോലെ കണ്ണുകളും തുടുത്ത അതീവ സുന്ദരി പെണ്ണ്. എന്റെ അനുമാനങ്ങള്‍ ശരിയായിരുന്നു. അവള്‍ക്ക് അറുപത് കിലോ അടുത്ത് ഭാരമുണ്ടായിരുന്നു.
"...വൈഗ....ഷീ ഈസ്...ജെസ്സിക്ക മൂപ്പന്‍ ഐ.പി.എസ്......നാളെ നമ്മുടെ പട്ടണത്തില്‍ എ.എസ്.പി ആയി ചാര്‍ജ്ജെടുക്കും.....കേസന്വേഷണത്തിന് വൈഗക്ക് ഒരു കൂട്ടാവുകയും ചെയ്യും.....".
"...ഹലോ...ജെസ്സീക്ക....". ഉള്ളില്‍ അല്‍പ്പം നീരസ്സമുണ്ടെങ്കിലും പുറത്ത് കാണിക്കാതെ വിഷ് ചെയ്തു.
"...ഹലോ...വൈഗ..ഞാന്‍ ഇവര്‍ പറഞ്ഞ് തന്നെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു...". ജെസ്സീക്ക മൂപ്പന്‍ തിരിച്ചും അഭിവാദ്യം ചെയ്തു.
"...ഡോക്ട്ടര്‍....എന്താണ് ഹെല്‍പ്പ് എന്നു ഇതു വരെ പറഞ്ഞില്ല.....".
"...ഒഹോ...ശരിയാ....ശരിയാ...ഈ..ജെസ്സി ...ആളൊരു ഇടുത്ത് ചാട്ടക്കാരിയാ.....അപകടകരമായ സാഹചര്യങ്ങളിലേക്ക് പോകുബോള്‍ ജെസ്സിയെ ഒന്ന് ഒഴിവാക്കണം....".
ഞാന്‍ ഡോക്ട്ടറെ സൂക്ഷിച്ച് നോക്കി. അര്‍ത്ഥമറിയാത്തവളെ പോലെ
💬 Comments
View all comments