0%

Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]

ഞാന്‍ മാസ്റ്റര്‍ പറഞ്ഞത് ശിരസ്സാവഹിച്ച് കാലുകള്‍ തറയില്‍ അമര്‍ത്തി വച്ച് പിസ്റ്റള്‍ കൈയ്യിലൊതുക്കി കൈമുട്ടുകള്‍ നിവര്‍ത്തി നീട്ടിപ്പിടിച്ചു. പിസ്റ്റള്‍ ഫയര്‍ ആകുബോള്‍ വരുന്ന റീക്കോയില്‍ താങ്ങാനായി നട്ടെല്ലിനെ അല്‍പ്പം ശ്വാസപ്പിടിച്ച് വിടര്‍ത്തി.

"...വെല്‍....വൈഗ....യുവര്‍ ഹോഡിങ്ങിങ്ങ് പൊസിഷന്‍ ഈസ് ഗുഡ്....". മാസ്റ്റര്‍ വന്ന് പുറകിലൂടെ കൈകള്‍ എന്റെ ഇരുവശത്തിലൂടെ പിസ്റ്റള്‍ ഇരിക്കുന്ന കൈകളില്‍ അമര്‍ത്തി വച്ചു.

"....ഒരു ലക്ഷ്യത്തിലേക്ക് വെടിയുണ്ട കൊള്ളിക്കാന്‍ പ്രാക്ടീസ്സുള്ള എതു സാധാരണക്കാരനും സാദ്ധിക്കും.....പക്ഷേ ആ ലക്ഷ്യം തുടുക്കുന്ന ജീവനാണെങ്കില്‍...".

മാസ്റ്റര്‍ വികാരഭരിതനായി. അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. ശ്വാസോച്ഛാസത്തിന്റെ വേഗത വര്‍ദ്ധിച്ചു.

"...ആ നിമിഷ നേരത്തിനുള്ളില്‍ ആ ലക്ഷ്യത്തില്‍ നില്‍ക്കുന്ന ശത്രുവിന്റെ ജീവനെടുക്കണോ അതോ പരിക്കേല്‍പ്പിക്കണോ എന്ന ചിന്ത നമ്മളെ ഭരിക്കും....അധികം സമയമെടുക്കരുത്....ഓരോ നിമിഷവും വിലയേറിയതാണ്‌.....ഇനി ജീവനാണ്‌ എടുക്കുന്നതെങ്കില്‍ ഫയര്‍ ചെയ്യുബോള്‍ ചെറിയ അളവില്‍ പോലും മനസ്സ് ചഞ്ചലപ്പെടരുത്......നേരിയ കുറ്റബോദ്ധം പോലും ഉണ്ടാകരുത്...നമ്മുടെ മനസ്സ് നമ്മള്‍ പറയുന്നതേ അനുസരിക്കാന്‍ പാടുകയുള്ളു....".

ഇതു പറഞ്ഞുകൊണ്ട് മാസ്റ്റര്‍ ചടുലതാളത്തില്‍ എന്റെ കൈയ്യില്‍ ഭദ്രമായിരുന്ന പിസ്റ്റല്‍ അദ്ദേഹത്തിന്റെ കൈകളിലാക്കിക്കൊണ്ട് എന്റെ നേര്‍ക്ക് ചൂണ്ടി.

ഞാന്‍ സ്തംഭിച്ചു പോയി.

ബലമേറിയ മാസ്റ്ററുടെ കൈകളില്‍ എന്നില്‍ നിന്നും തന്ത്രപൂര്‍വം കൈകലാക്കിയ പിസ്റ്റല്‍. എന്റെ സകല ഞരമ്പുകളിലൂടേയും രക്തം അതി വേഗത്തില്‍ ചീറിപായാന്‍ തുടങ്ങി. നെറ്റിയില്‍ നിന്നും വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടിറങ്ങി.

"...വൈഗ.....നിനക്ക് മരിക്കാന്‍ സമയമായെന്ന് തോന്നുന്നു....". മാസ്റ്ററുടെ മുഖം കഠിനമായി വലിഞ്ഞു മുറുകി.

ഇതേ സമയത്ത്‌ ഡോ. ശശി അകത്തുനിന്ന് ങങ്ങള്‍ നില്‍ക്കുന്ന മുറിയിലേക്ക് കടന്നു വന്നു

"..മാസ്റ്റര്‍..എന്തായിത്.....".

ആ രംഗത്തിലേക്ക് കടന്ന് വന്ന ഡോ. ശശി പകച്ചുകൊണ്ട് ചോദിച്ചു. മാസ്റ്റര്‍

💬 Comments

View all comments