Chapter Title : അപസര്‍പ്പക വനിത 1
നൊട് ത്രീ റിവോള്‍വര്‍ എടുത്ത് അതിന്റെ കുഴല്‍ ചുണ്ടില്‍ വച്ചുരച്ചു.
"...ഉമം...". ഞാന്‍ കനത്തില്‍ ഒന്ന് മൂളി.
റിവോള്‍വര്‍ ഖദ്ദര്‍ മുണ്ടിന്റെ കെട്ടിലേക്ക് തിരുകികൊണ്ട് കാദറിക്ക എതോ ഒരു ഒപ്പനപ്പാട്ട് പാടി. പെയ്തിറങ്ങുന്ന മഴ തുള്ളികളില്‍ കൈകള്‍ വച്ച് കുട്ടിയേ പോലെ സന്തോഷിച്ചു.
എന്റെ ഫോണ്‍ ശബ്ദ്ധിച്ചു. സ്ക്രീനില്‍ മാഡത്തിന്റെ ചിത്രം തെളിഞ്ഞു. ഞാന്‍ ഫോണെടുത്തു. മാഡം ലോബിയിലെത്തിയെന്നറീച്ചതായിരുന്നു.
"...കാദ്ദറിക്ക വണ്ടിയെടുത്തോ...മാഡം പുറത്തേക്കിറങ്ങാറായി....".
"...ആയിനെന്താ....ഞമ്മളും വണ്ടിയും റെഡി...".
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് കാദറിക്ക പറപ്പിച്ചു. ഞങ്ങള്‍ എണ്‍ഡ്രന്‍സ്സ് എത്തിയതും മാഡം പുറത്തേക്കിറങ്ങിയതും ഒപ്പമായിരുന്നു.
ഡോ. ഷേര്‍ളി ഇടികുള തെക്കന്‍. നാല്‍പതിനോടടുത്ത പ്രായം. കഴുത്തിന്‍ താഴേ വെട്ടി നിര്‍ത്തിയ ഇടതിങ്ങിയ കാര്‍കൂന്തല്‍. ആറടിക്ക് എഴുപത് കിലോ തൂക്കം വരുന്ന മാദക ശരീരം. തിളങ്ങുന്ന ഗോതബ് നിറമുള്ള ചര്‍മ്മം അവരെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധ നേടികൊടുക്കുന്നു. സത്യത്തില്‍ ഇത്തരം ഫീച്ചേര്‍സ്സ് ഉള്ള സ്ത്രീകള്‍ മാക്സിമം പ്രൊജക്റ്റ് ചെയ്താണ് നടക്കാറ്. പക്ഷേ മാഡം ഇങ്ങനെയൊക്കെയാണെങ്കിലും ആ അംഗലാവണ്യം മറക്കാനായി പര്‍ദ്ദ ധരിച്ചീട്ടുണ്ട്. കൂടാതെ മുഖത്ത് വലിയ സണ്‍ഗ്ലാസ്സും.
അവര്‍ അവരുടെ മുഖം സമൂഹത്തില്‍ നിന്ന് എപ്പോഴും മറക്കാനായി ശ്രമിച്ചീരുന്നു. മാനസ്സീക വിഭ്രാന്തിയുമായി വരുന്നവരോട് സംസാരിക്കാന്‍ അവര്‍ ജൂനിയര്‍ സൈക്കാട്രിസുകളെ വച്ചീട്ടുണ്ട്. സ്വന്തം മുറിയിലെ വലിയ സ്ക്രീനില്‍ ഇരുന്ന് ഗഹനമായി വീക്ഷിക്കുകയും ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് പതിവ്. അതിനാല്‍ അവിടെ ഉള്ള എല്ലാ സ്റ്റാഫുകളുടെ ചെവിയിലും കാണാം ബ്ലൂടൂത്ത് ഡിവൈസ്സ്.
അവര്‍ക്ക് പലതും സമൂഹത്തില്‍ നിന്ന് മറക്കണം. ചില കര്‍മങ്ങള്‍ സമൂഹമനുവദിച്ച് തരുന്നവല്ലല്ലോ അതിനാല്‍ ആ മുഖവും പ്രവര്‍ത്തികളും മറച്ചേ തീരു.
💬 Comments
View all comments