Chapter Title : അപസര്‍പ്പക വനിത 2
മാഗസീനും എടുത്ത് ഗൌണിന്റെ ഇരു പോകറ്റില്‍ തിരുകി കേറ്റി കൊണ്ട് റാംസിങ്ങിന്റെ അടുത്തേക്ക് നടന്നു.
"...എത്ര പേരുണ്ടെടാ പുറത്ത്.....". മാഡം വികാരവിക്ഷോഭയാവാതെ ചോദിച്ചു.
"...എഴെട്ട് പേര്‍ കാണും മാഡം....".
അതിന് മറുപടി പറയാതെ എന്നെ നോക്കികൊണ്ട് മാഡം ചിരിച്ചു.
"...വൈഗ്ഗ....ലുക്ക് ദിസ് ഗണ്‍....നയന്‍ എം എം കാലിബര്‍ സെമി ഓട്ടോമാറ്റിക്കാണിവന്‍....ഇറ്റ് ലുക്ക് വെരി സെക്സ്സി നാ.....നിന്റെ ശശി ഡോക്ട്ടറേ പോലെ....ഹഹഹഹ.....".
അന്താളിച്ച് നില്‍ക്കുന്ന എന്റെ മുഖഭാവം കണ്ട മാഡം അട്ടഹസിച്ച് ചിരിച്ചുകൊണ്ട് വാതിലിന്റെ അടുത്തുള്ള മെയിന്‍ സ്വിച്ചിന്റെ അടുത്തേക്ക് നടന്നു. ഇതിനിടയില്‍ കാദര്‍ തന്റെ ഇഷ്ടപ്പെട്ട റിവോള്‍വറായി താഴേക്കിറങ്ങി വന്നു.
"...മാഡം അവര്‍ എകദ്ദേശം പത്ത് പേര്‍ കാണും....രണ്ട് ജീപ്പും ഉണ്ട്......".
"...അപ്പോ ഇന്ന് നേരം വെളുക്കൂലോ.....". അന്നാമ്മയുടെ കണ്ണുകള്‍ ആര്‍ത്തിയാല്‍ തിളങ്ങി.
"...അന്നാമ്മോ....ആര്‍ത്തി മൂത്ത് അവരുടെ ജീപ്പിന്റെ ടയറൊന്നും പഞ്ചറാക്കിയേക്കല്ലേ...പാവത്തുങ്ങള്‍ക്ക് ഓടിപോകേണ്ടതാ...".
"...ഓ...പിന്നേ....വെട്ടാന്‍ നിര്‍ത്തിയ പോത്തിനെന്ത് പെരുന്നാള്.....നീ അതെങ്ങാനും വല്ല കൊക്കയിലേക്ക് മറച്ചങ്ങ് ഇട്ടേര് എന്റെ പൊന്ന് കാദറേ...."
മാഡം അവരുടെ സംഭാഷണങ്ങളിലൊന്നും ഇടപ്പെട്ടൊന്നും പറയാതെ മെയിന്‍ സ്വിച്ചിനടുത്തുള്ള ഒരു ചെറിയ റിമോട്ട് എടുത്ത് എനിക്ക് എറിഞ്ഞ് തന്നു. വീടിന് ചുറ്റും ഘടിപ്പിച്ചീട്ടൂള്ള ഫ്ലാഷ് ലൈറ്റിന്റെ റിമോട്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
"....മൈ ലിറ്റില്‍ എയിഞ്ചല്‍ വൈഗ അയ്യങ്കാര്‍....യൂ...ജസ്റ്റ് പ്രസ്സ് ബട്ടന്‍ ഫ്രീക്വന്‍റ്റ്ലീ.....ഇറ്റ് വില്‍ ഫ്ലാഷ് ഓള്‍ യൂണിവേഴ്സ്സ്....ഹഹഹഹ...".
മാഡം ചിരിച്ച് കൊണ്ട് മെയിന്‍ സ്വിച്ച് ഓഫിലേക്ക് വലിച്ചിട്ടു. അന്തരീക്ഷം കുറ്റാ കൂരിരുട്ടായി. ആ ഇരുട്ടിലൂടെ സെമി ഓട്ടോമാറ്റിക്ക് സ്റ്റെണ്‍ ഗണ്ണുമായി ഷേര്‍ളി ഇടിക്കുള തെക്കന്‍ ശക്തമായ കാലടിയോടെ നടന്നു. എനിക്ക് ഭയം വര്‍ദ്ധിച്ചു. എന്നില്‍ അര്‍പ്പിച്ച ദൌത്യം നിര്‍വഹിക്കാനായി ഞാന്‍ അതിന്റെ ബട്ടനില്‍ അമര്‍ത്തി. അന്തരീക്ഷത്തില്‍ പല ഭാഗത്ത് നിന്നായി ഫ്ലാഷ് ലൈറ്റുകള്‍ മിന്നി. ആ വെളിച്ചത്തില്‍ ബംഗ്ലാവിന്റെ വലിയ വാതായനം വിട്ട് പുറത്തേക്ക് സ്റ്റെപ്പുകള്‍ ഇറങ്ങി ധീരതോടെ പോകുന്ന മാഡത്തെ മിന്നായം പോലെ ഞാന്‍ കണ്ടു.
അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് കാതടിപ്പിക്കുന്ന ശബ്‌ദത്തില്‍ രണ്ട് വട്ടം മുഴങ്ങി. അതിനോടൊപ്പം വെടികൊണ്ടവന്റെ അലര്‍ച്ചയും മാറ്റോലിയായി വന്നു.
".....എടാ...സാത്താനേ...സേവ്യറേ.....ഉണ്ട താടാ...ചക്കരേ......ഇന്ന് നിന്റെ വല്ല്യപെരുന്നാളാടാ....അപ്പോ പടക്കം പൊട്ടിക്കണ്ടേ......". അന്നാമ്മ
💬 Comments
View all comments